HOME
DETAILS
MAL
തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി
backup
March 24 2018 | 06:03 AM
തിരുവനന്തപുരം: ജയിലിലുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലിസുകാര്‍ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണം. പൊലിസ് ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പൊലിസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ ചിന്ത പൊലിസുകാരുടെ മനസിലേക്ക് കടന്നുവരരുത്. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. അവരെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."