HOME
DETAILS
MAL
അരനൂറ്റാണ്ട് പിറകിലേക്ക് നയിക്കുന്ന ബജറ്റ്: പ്രതിപക്ഷം
backup
March 24 2018 | 07:03 AM
കാസര്‍കോട്: നഗരസഭാ ബജറ്റ് അരനൂറ്റാണ്ട് പിറകിലേക്കു നയിക്കുന്നതായിപോയെന്നു പ്രതിപക്ഷ നേതാവ് പി. രമേഷ്. വരും വര്‍ഷത്തേക്ക് ഒരു വാര്‍ഡിനു നീക്കിവച്ചത് ഒരു ലക്ഷം രൂപയാണ്. അതുകൊണ്ട് വാര്‍ഡില്‍ എന്തുചെയ്യാനാണ്. കുടിവെള്ള വിതരണത്തിന് കാര്യമായ പരിഗണന ബജറ്റിലില്ല.
മത്സ്യമാര്‍ക്കറ്റിന്റെ കാര്യത്തില്‍ ഒന്നുംനടക്കുന്നില്ല. പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനു കാര്യമായ പരിഗണനയില്ല. ചില റോഡുകള്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇത്തരം വിഭാഗീയത അവസാനിപ്പിക്കണം. ഓവുചാല്‍ പദ്ധതിയും പാതിവഴിയിലാണ്. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങളെല്ലാം മരീചികയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."