സംസ്ഥാനത്ത് നൂറ് ആദിവാസി കോളനികളില്‍ സമഗ്ര സാക്ഷരതാ പദ്ധതി തുടങ്ങും
വി.എം. ഷണ്‍മുഖദാസ്
പാലക്കാട്: സംസ്ഥാനത്തെ നൂറ് ആദിവാസി കോളനികളിലേക്ക് സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി 'സമഗ്ര'ക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി, സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് സമഗ്ര ആദിവാസി സാക്ഷരത തുടര്‍വിദ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഔപചാരിക വിദ്യഭ്യാസം നിഷേധിക്കപ്പെട്ടവരും അതില്‍ നിന്ന് കൊഴിഞ്ഞു പോയവരും അടക്കമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും അനൗപചാരികമായി വിദ്യാഭ്യസം തുടങ്ങാനും തുടരാനും ഉള്ള അവസരമാണ് സമഗ്ര പദ്ധതി.
ആദിവാസി മേഖലയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ആരംഭിക്കുന്ന സാമൂഹ്യ പ0ന കേന്ദ്രത്തിന്റെ ഭാഗമായി തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ ആരംഭിച്ച് സമഗ്രമായ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനം, വിവിധ ബോധവത്കരണം, തുടര്‍ പ0ന അവസരം, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാവും നടത്തുക. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാസമ്പന്നരെ സമഗ്ര പദ്ധതിയുടെ ഭാഗമായി ആരംഭികുന്ന തുടര്‍വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്കായി തെരഞ്ഞെടുത്തു. സാമൂഹ്യ സാക്ഷരത പ്രവര്‍ത്തനം 10ാം തരം പാസായ 18നും 45നും ഇടയിലുള്ളവരെ പഞ്ചായത്ത് ഇന്റര്‍വ്യൂ നടത്തി ആറ് മാസ കാലയളവില്‍ വേതന വ്യവസ്ഥയില്‍ നിയമിച്ചു കഴിഞ്ഞു.
പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ആദിവാസി സാക്ഷരതാ സമിതിയും വാര്‍ഡ് തലത്തില്‍ മെബര്‍ ചെയര്‍മാനും ഊര് മൂപ്പന്‍ വൈസ് ചെയര്‍മാനായ പ്രാദേശിക ആദിവാസി സാക്ഷരതാ സമിതികളും ഘടനാപരമായി രൂപികരിച്ചായിരിക്കും പ്രവര്‍ത്തനം.
ആഴ്ചയില്‍ അഞ്ച് മണിക്കുര്‍ സര്‍വേയിലുടെ കണ്ടെത്തിയ നിരക്ഷരര്‍ക്ക് ക്ലാസ് നല്‍കും. സാക്ഷരതാ മിഷന്‍ തയ്യാറാക്കുന്ന സാമൂഹ്യ സാക്ഷാതാ പഠാവലിയെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നി തെരഞ്ഞെടുക്കപ്പെട്ട 10 ജില്ലകളില്‍ 100 പട്ടികവര്‍ഗ, ആദിവാസി കോളനികളിലാവും ക്ലാസുകള്‍ കൈകാര്യം ചെയ്യുക.
പാലക്കാട് ജില്ലയില്‍ 25 കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി 15 കേന്ദ്രങ്ങളും, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട- പറമ്പിക്കുളം, പുതുശേരി, തെങ്കര, മലമ്പുഴ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളില്‍ പത്തു കേന്ദ്രങ്ങളുമാണ് തുടങ്ങുന്നത്. ഏപ്രില്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തെ റസിഡഷ്യല്‍ പരിശീലനം തിരുവനന്തപുരത്ത് നല്‍കി.
പഠനമുറിയില്‍ ഇരിപ്പിടം, മറ്റു അന്തരീക്ഷം, ടെലിവിഷന്‍, കംപ്യൂട്ടര്‍ ഒരുക്കും. പ്രേരക്മാരുടെ നിയമനം പൂര്‍ത്തീകരിച്ചു. നിരക്ഷരരെ കണ്ടെത്താന്‍ സര്‍വേയും, പരിശീലനവും പൂര്‍ത്തികരിച്ചു.
സാക്ഷരത മിഷനും പട്ടികവര്‍ഗ വികസന വകുപ്പും കൈകോര്‍ത്തുള്ള സംരംഭം വിജയിച്ചാല്‍ രാജ്യത്തിന് തന്നെ മാതൃകയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."