HOME
DETAILS
MAL
തൃപ്പൂണിത്തുറ നഗരസഭാ ബജറ്റ് വോട്ടിനിട്ട് പാസാക്കി
backup
March 24 2018 | 09:03 AM
തൃപ്പൂണിത്തുറ: നഗരസഭാ ബജറ്റ് വോട്ടിനിട്ട് പാസാക്കി. ഭേദഗതി ആവശ്യപ്പെട്ട് 24 പ്രതിപക്ഷ അംഗങ്ങളും എതിര്‍ത്തതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണപക്ഷം ബജറ്റ് പാസാക്കി. ബജറ്റ് മുന്‍വര്‍ഷങ്ങളിലെ ആവര്‍ത്തനമാണെന്നും പല പദ്ധതികള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും യു.ഡി.എഫിലെയും ബി.ജെ.പിയിലെയും അംഗങ്ങള്‍ ആരോപിച്ചു. ബജറ്റ് പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് തള്ളി. തുടര്‍ന്നാണ് വോട്ടെടുപ്പിലേക്കു നീങ്ങിയത്.
വിവിധ സ്ഥിരം സമിതി അധ്യക്ഷരുടെയും കൗണ്‍സിലര്‍മാരുടെയും വികസന ചര്‍ച്ചകളാണ് ബജറ്റ് നിര്‍ദേശങ്ങളായി അവതരിപ്പിച്ചതെന്നും വിമര്ശിക്കുവാന് ഒന്നും ഇല്ലാത്തതിനാലാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും വൈസ് ചെയര്മാന് ഒ.വി സലിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."