ക്ഷയരോഗ ദിനാചരണം നടത്തി
കൊച്ചി : ഐ.എം.എ കൊച്ചി, എറണാകുളം ജനറല്‍ ആശുപത്രി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. ആജീവനാന്തരം മരുന്നുകഴിക്കേണ്ടി വരുന്ന ജീവിത ശൈലീ രോഗങ്ങളെ അപേക്ഷിച്ച് ആറുമാസം കൃത്യമായി മരുന്നു കഴിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടുന്ന രോഗമാണ് ക്ഷയം. വായുവിലൂടെ പകരുന്ന ഈ രോഗത്തെ 2020തോടെ സംസ്ഥാനത്തുനിന്നും തുടച്ചു നീക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കുന്നതിന് ബഹുജന പങ്കാളിത്തവും, ബോധവല്‍ക്കരണവും അനിവാര്യമാണ്. വഞ്ചി സ്‌ക്വയറില്‍ ജനറല്‍ ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥികളുടെ തെരുവുനാടകവും അരങ്ങേറി.
ചടങ്ങില്‍ കഴിഞ്ഞവര്‍ഷം 22 ക്ഷയരോഗികള്‍ക്ക് നേരിട്ട് മരുന്നു നല്‍കിയ ആശാവര്‍ക്കര്‍ ഉഷ ബാബുവിനെ ആദരിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ എ അനിത അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ഐ.എം.എ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍, ഡോ.അഞ്ജന ബാബു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി.കെ. മിനിമോള്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ശരത് ജി റാവു, ഐ.എം.എ സെക്രട്ടറി ഡോ. ഹനീഷ് മീരാസ, ഡോ. എം.ഐ ജുനൈദ് റഹ്മാന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് പള്‍മനോളജി വിഭാഗം പ്രൊഫസര്‍ ഡോ ബിന്ദു, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഫ്രാന്‍സീസ് ഡിക്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."