വികസനപദ്ധതികള്‍ മുടങ്ങുന്നു; കോടിക്കണക്കിന് രൂപ ലാപ്‌സാകുന്നു
ഹരിപ്പാട്: സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന പലയോഗങ്ങളിലും,ജനപ്രതിനിധികളോ,ജനപ്രതിനിധികളുടെ പ്രതിനിധിയോ ഉദ്യോഗസ്ഥരോ പങ്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയും,ജലജന്യ സാംക്രമിക രോഗങ്ങള്‍ ഭീതിവളര്‍ത്തി ജനങ്ങള്‍ രോഗശയ്യയില്‍ ആകുമ്പോഴും,ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളും,വില്‍പ്പനയും വര്‍ദ്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ വരെഅതിന് ഇരയായിട്ടും തക്കസമയത്ത് നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ട ജനപ്രതിനിധികളും ശുപാര്‍ശചെയ്യുന്നകാര്യങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല.
ജില്ലാതല വികസന സമിതികളിലും,താലൂക്ക് വികസന സമിതികളിലുമാണ് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരുംഎത്താത്തത്. എം.എല്‍.എ,എം.പി.എന്നിവരോ,അവരുടെ പ്രതിനിധികളോ പങ്കെടുക്കെടുക്കുന്നില്ലെന്നുള്ളതാണ് പരക്കെയുള്ള ആക്ഷേപം.ഇതോടെ കോടികണക്കിന് രൂപയുടെ പദ്ധതികളാണ് പ്രാവര്‍ത്തികമാകാതെപോകുന്നത്. ഒപ്പം പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ പലതും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാതെ വരുകയും പദ്ധതികള്‍ക്കുവേണ്ടി അനുവദിച്ച തുക ലാപ്‌സായി പോകുകയുമാണ് പതിവ്.
പ്രാദേശികവികസന സമിതികളിലും ജനപ്രതിനിധികളുടെ സാന്നിദ്ധ്യം വളരെ കുറവുതന്നെയാണെന്നതാണ് വസ്തുത .ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമസഭകളില്‍ ബ്ലോക്ക്ജില്ലാനിയമസഭപാര്‍ലമെന്റെ അംഗങ്ങളുടെ സാന്നിദ്ധ്യമില്ല.
കുടിവെള്ളം രൂക്ഷമായ സാഹചര്യത്തിലും,ലഹരിവസ്തുക്കളുടെ ഉപയോഗവും,വില്‍പനയും ക്രമാതീതമായികൂടിയ സാഹചര്യത്തില്‍ പോലും ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍കൂടേണ്ട സമിതികള്‍ മിക്കവാറും മാറ്റിവെക്കാറാണ് പതിവ്.പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും,പരാതികള്‍ക്കും,പരിഹാരം കാണേണ്ട ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യവുംകുറവാണ്.കീഴുദ്യോാഗസ്ഥരെയാണ് മിക്കയോഗത്തിലും പറഞ്ഞു വിടാറുള്ളുതെന്നും ആക്ഷേപമുണ്ട് .
പഞ്ചായത്ത് പ്രസിഡന്റുമാര്‍ മുതല്‍ മന്ത്രമാര്‍ വരെ അംഗങ്ങളായ സമിതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ കഴിയാറുണ്ട്.എന്നാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി യോഗത്തില്‍ അവതരിപ്പിക്കാന്‍ അതതുപ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എത്താത്തത് കാരണം പെട്ടെന്ന് പരിഹാരംകാണാനും സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."