വില്‍പ്പനയിലും മുന്നേറി ആപ്പിള്‍
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 11-ാം സ്ഥാനത്തുള്ള ആപ്പിളിന് കഴിഞ്ഞ വര്‍ഷം ഒരു കോടി ഉപഭോക്താക്കളുണ്ടായെന്നു റിപ്പോര്‍ട്ട്. 2017ല്‍ 89 ലക്ഷം ഉപഭോക്താക്കളായിരുന്നു ആപ്പിളിന് ഉണ്ടായിരുന്നത്.
എന്നാല്‍ 2018 ആയപ്പോള്‍ ഇത് ഒരു കോടിയായെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു.
വില്‍പ്പനയില്‍ മികച്ചു നില്ക്കാന് സാധിച്ചതോടെ ആപ്പിള്‍ ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിഡ് പ്രീമിയം സ്മാര്‍ട്ട് ഫോണുകളായ എസ്.ഇ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കാന്‍ സാധിച്ചത് ആപ്പിളിന്റെ വില്പന വര്‍ധിപ്പിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റു പത്ത് ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 2017ല്‍ 10കോടി ഉപഭോക്താവുള്ള സാംസങ്ങിന് ഈ വര്‍ഷം 12കോടി ഉപഭോക്താക്കളെയാണ് ലഭിച്ചത്.
ഷിവോമിക്ക് 2.8 കോടി ഉപഭോക്താക്കളെയും ഈ വര്‍ഷം ലഭിച്ചു. എന്നാല്‍ ഇന്ത്യയിലിറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 56 ശതമാനവും 10000 രൂപയില്‍ ഒതുങ്ങുന്നതാണെന്നും ഈ സാഹചര്യത്തില്‍ വിലയേറിയ ആപ്പിള്‍ ഫോണുകള്‍ക്ക് ഒരു കോടി ഉപഭോക്താക്കളെ ഉണ്ടാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."