അയല്‍വാസി വേലി കെട്ടി അടച്ചതിനാല്‍ വഴിയില്ലാതായെന്ന് പരാതി
തുറവൂര്‍: അയല്‍വാസി വേലി കെട്ടിയടച്ചതിനാല്‍ വീട്ടിലേക്കു വഴിയില്ലാതെ സഹോദരിമാര്‍ വിഷമിക്കുന്നതായി പരാതി. കുത്തിയതോട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തുറവൂര്‍ വടക്ക് കുന്നേല്‍ വീട്ടില്‍ ഷീബയും സഹോദരി ഷീലയുമാണ് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴിയില്ലാതെ ക്ലേശിക്കുന്നത്.
സമീപവാസിയുടെ വീട്ട് മുറ്റത്ത് കൂടെയായിരുന്നു ഷിബയും കുടുംബവും വര്‍ഷങ്ങളായി നടന്നിരുന്നത്. അഞ്ച് സെന്റ് ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നല്കിയ 25,000 രൂപ ഉപയോഗിച്ച് പണിത ഓടുമേഞ്ഞ വീട്ടിലാണ് നിര്‍ധനരായ കുടുംബം കഴിയുന്നത്. ചെമ്മീന്‍ പൊളിച്ചു കിട്ടുന്ന പണം കൊണ്ടാണ് നിത്യ ചെലവുകള്‍ നടത്തുന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകന് ഷീബയ്ക്കുണ്ട്. മറ്റൊരു വീടിന്റെ മതിലില്‍ ഏണി ചാരിയ ശേഷമാണ് ഷീബയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്നത്. ഷീബയുടെ പരാതിയെ തുടര്‍ന്ന് കുത്തിയതോട് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷീബയ്ക്കും കുടുംബത്തിനും പോകാന്‍ മറ്റുവഴികളുണ്ടായിട്ടും അതു ഉപയോഗിക്കുന്നില്ലെന്നും പുരയിടം വേലി കെട്ടി സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയല്‍വാസിയായ വീട്ടമ്മ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."