HOME
DETAILS

ഉന്നതതല സംഘം പരിശോധന നടത്തി

  
backup
March 24 2018 | 10:03 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%a4%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%9f%e0%b4%a4

 

കുണ്ടറ: കൊച്ചി ആസ്ഥാനമായ കേരള ഫിഷറിസ് സമുദ്രപഠന സര്‍വകലാശാലയുടെ(കുഫോസ്) ഗവേഷണ കേന്ദ്രം ജില്ലയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനക്കായി ഉന്നതതല സംഘം കുണ്ടറയില്‍ സന്ദര്‍ശനം നടത്തി.
ടെക്‌നോപാര്‍ക്കിന് സമീപം അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, സിന്‍ഡിക്കേറ്റംഗം എച്ച്. ബെയ്‌സില്‍ ലാല്‍ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്.
സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന പ്രാഥമിക വിലയിരുത്തലാണുള്ളതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.മത്സ്യമേഖലയുമായി ബന്ധപ്പെട്ട പരിശീലനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ദ്ദിഷ്ട കേന്ദ്രം ആരംഭിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍, മത്സ്യ കര്‍ഷകര്‍, മത്സ്യ മേഖലയിലെ വിവിധ സംരംഭകര്‍ എന്നിവര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആധുനിക പരിശീലനം ഇവിടെ നല്‍കാനാകും. ഒപ്പം ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കും അവസരമുണ്ടാകും.
മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ഉള്‍നാടന്‍ മത്സ്യബന്ധനം, മത്സ്യസംസ്‌കരണം, മൂല്യവര്‍ധിത ഉദ്പാദനം, മത്സ്യ സമ്പത്ത് പരിപാലനം, ആധുനിക സങ്കേതങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം ലഭ്യമാക്കാനാണുദ്ദേശിക്കുന്നത്.
ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി നടപടികള്‍ പുരോഗമിക്കുന്നതായി സിന്‍ഡിക്കേറ്റ് അംഗം എച്ച്. ബെയ്‌സില്‍ ലാല്‍ പറഞ്ഞു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സംഘം ജില്ലയിലെത്തിയത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസര്‍ കെ.ജെ. പ്രസന്നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago