HOME
DETAILS

ബി.ജെ.പിയുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞു: എസ്. രാമചന്ദ്രന്‍ പിള്ള

  
backup
March 24 2018 | 10:03 AM

bjp-destroy-start-srp-kerala-2403

കാസര്‍കോട്: ദേശീയതലത്തില്‍ ബി.ജെ.പിയുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞെന്നും, ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ടു അവരെ അധികാരത്തിന് പുറത്താക്കാന്‍ സി.പി.എം പരിശ്രമിക്കുമെന്നും സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്സ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ നയവും,വര്‍ഗീയതയും കാരണം എന്‍.ഡി.എയിലെ ഘടക കക്ഷികള്‍ തന്നെ അസംതൃപ്തരാണ്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞു. അവരുടെ കക്ഷികളില്‍ പലരും പലരും കളം മാറി ചവിട്ടി തുടങ്ങി.

പ്രധാന കക്ഷിയായ ശിവസേന വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ടി.ഡി.പി പുറത്തുപോയി. വെറും മുപ്പത്തിമൂന്നു ശതമാനം വോട്ടിന്റെ ബലത്തിലാണ് ബി.ജെ.പി രാജ്യത്ത് ഭരണം നടത്തി വരുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ഭരണത്തിനപ്പുറം മറ്റൊന്നും അവര്‍ക്കു കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ദേശീയ തലത്തില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ടു എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ട.

കോണ്‍ഗ്രസുമായി സഖ്യമോ, ധാരണയോ ഉണ്ടാക്കില്ല. അങ്ങനെ വരുമ്പോള്‍ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം നടത്തുന്നതിനു സഖ്യം തടസമാകും. രാജ്യത്തെ പാര്‍ട്ടികളെ ഏകോപിപ്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. ഇതിനു പകരം ചിതറിക്കിടക്കുന്ന വോട്ടുകള്‍ ഏകോപിക്കുകയെന്നതാണ് പ്രായോഗികം. കെ.എം.മാണിയെ ഇടതു മുന്നണിയില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എസ്.ആര്‍.പി പറഞ്ഞു.

പി.കരുണാകരന്‍ എം.പി, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇ.എം.എസ,് എ.കെ.ജി അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് എസ്.ആര്‍.പി ജില്ലയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago