സഊദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദമാം: സഊദിയിലെ അല്‍ഹസ്സയിലെ അല്‍ജാബറില്‍ മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്തു വെച്ച് മരണപ്പെട്ടു. തിരുവനന്തപുരം കോട്ടൂര്‍ സ്വദേശി ബിനുകുമാര്‍ (43) ആണ് മരണമടഞ്ഞത്. ഒരു കമ്പനിയില്‍ നിര്‍മാണതൊഴിലാളിയായിരുന്ന ഇദ്ദേഹം രാവിലെ ജോലിക്കുപോകാനായി എത്താത്തതിനെത്തുടര്‍ന്ന്‌സഹപ്രവര്‍ത്തകര്‍ വന്നുനോക്കിയപ്പോഴാണ് റൂമിലെ കസേരയില്‍ ബോധമറ്റ നിലയില്‍ ഇരിക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അനിതകുമാരിയാണ് ഭാര്യ. അഖില്‍, ആതിര എന്നിവര്‍മക്കളാണ്. അല്‍ഹസ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഹുസൈന്‍ കുന്നിക്കോടിന്റെ നേതൃത്വത്തില്‍, നവയുഗംജീവകാരുണ്യവിഭാഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു. തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."