HOME
DETAILS

ഐ.എസ് റിക്രൂട്ട്മെന്റ് കേസ്: യാസ്മിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

  
backup
March 25 2018 | 02:03 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദിന് (29) കൊച്ചി എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചു. 25000 രൂപ പിഴയും ഒടുക്കണം. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഭീകര സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പങ്കാളിയായി എന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. കാസര്‍കോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് യാസ്മിന്‍. ഇവരുടെ ഭര്‍ത്താവും പീസ് സ്‌കൂള്‍ ജീവനക്കാരനും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുമായ അബ്ദുല്‍ റാഷിദാണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ നേരത്തേ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കോടതിവിധി കൂടിയാണ് ഇത്.
ഭര്‍ത്താവിന്റെയടുത്ത് എത്തുന്നതിന് കാബൂളിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 2016 ജൂലൈ 30നാണ് യാസ്മിനെ കേരളാ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യാസ്മിനും അബ്ദുല്‍ റാഷിദിനും എതിരേ ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ ) ചുമത്തുകയായിരുന്നു.
എറണാകുളത്തെ പീസ് സ്‌കൂളില്‍ ജോലി ചെയ്യവെ പരസ്പരം അടുപ്പത്തിലായ റാഷിദും യാസ്മിനും ചേര്‍ന്നു കാസര്‍കോട് സ്വദേശികളായ പതിനഞ്ചോളം യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്ഥാനിലേക്ക് കടത്തി എന്നാണ് കേസ്. ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് യാസ്മിന്റെ പക്കല്‍നിന്ന് 20,000 രൂപയും 620 ഡോളറും മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ആദ്യം കേരള പൊലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും വിസ്തരിച്ചു. യാസ്മിന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി യു.എ.പി.എ നിയമം മുപ്പത്തിയെട്ടാം വകുപ്പ് അനുസരിച്ച് ഏഴുവര്‍ഷവും 39-ാം വകുപ്പ് അനുസരിച്ച് ഏഴുവര്‍ഷവും നാല്‍പതാം വകുപ്പ് അനുസരിച്ച് ഏഴുവര്‍ഷവും കഠിന തടവ് ശിക്ഷ വിധിച്ചു.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൊത്തം ഏഴു വര്‍ഷമാണ് തടവ് അനുഭവിക്കേണ്ടിവരിക 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും താന്‍ ഇന്ത്യക്കാരി തന്നെയാണെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും യാസ്മിന്‍ പറഞ്ഞു. താന്‍ ഭീകരസംഘടനയുടെ ഭാഗമല്ലെന്നും രാജ്യസ്‌നേഹിയാണെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago