ജില്ലയില്‍ 1119 ജലാശയങ്ങള്‍ ശുചീകരിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ വേനലിനെ നേരിടാന്‍ 1119 ജലാശയങ്ങള്‍ ശുചീകരിക്കുന്നു. വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തില്‍ ജീവജലം എന്ന പേരിലാണ് ജലാശയങ്ങള്‍ ശുചീകരിക്കാനുള്ള പദ്ധതി. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരെഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്.
കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തെരഞ്ഞെടുക്കാം.
സേവിന്റെ മറ്റു പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പി.ടി.എ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ശുചീകരിച്ച ജലാശയത്തിന് ഒരു സംരക്ഷണ സമിതി രൂപീകരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യും. 1119 സ്‌കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 11ന് രാവിലെ ഒന്‍പതിന് തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുളം വൃത്തിയാക്കികൊണ്ട് നിര്‍വഹിക്കും. കഥാകാരന്‍ വി.ആര്‍ സുധീഷ് ഔപചാരിക ഉദ്ഘാടനം നടത്തും.
സ്‌കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ സി.കെ വിജയന്‍ അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, മുരളി മോഹന്‍, ഷൗക്കത്ത് അലി ഏരോത്ത്, അബ്ദുല്ല സല്‍മാന്‍, ബി. കിഷോര്‍, എ.പി സിദ്ദിഖ്, കെ.എം സന്ദീപ്, കെ. രാഗി, സി.കെ രേവതി, പ്രമോദ് മന്നാടത്ത് സംസാരിച്ചു. സി.കെ വിജയന്‍ (ചെയര്‍മാന്‍), മുരളി മോഹന്‍ (ജനറല്‍ കണ്‍വീനര്‍), വടയക്കണ്ടി നാരായണന്‍ (കോഡിനേറ്റര്‍) ആയി കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."