HOME
DETAILS
MAL
കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് 31 വരെ
backup
March 25 2018 | 05:03 AM
കോഴിക്കോട്: ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അംഗീകാരം ലഭിക്കുന്നതിന് അപേക്ഷ നല്കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ബാലനീതി നിയമത്തിലെ കേന്ദ്ര ചട്ടങ്ങളിലെ ഫോറം നമ്പര്‍ 27 പ്രകാരം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് ബി-ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന് കോഴിക്കോട് 673020 എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്.
സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായി അംഗീകാരം ഇല്ലാതെ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം അറിയിക്കേണ്ടതാണ് . 04952378920
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."