HOME
DETAILS
MAL
രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്
backup
March 25 2018 | 06:03 AM
തൃശൂര്‍: രോഗിയെ തല കീഴാക്കി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്.
പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് ആനില്‍കുമാറിനെ(50) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയതിന്റെ പേരിലായിരുന്നു രോഗിയെ ഡ്രൈവര്‍ തലകീഴായി കിടത്തിയത്. മൂന്നു ദിവസം ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ശനിയാഴ്ച്ചയോടെ മരണപ്പെടുകയായിരുന്നു.
അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിന് എത്തിയിരുന്നില്ല. തലകീഴായി രോഗിയെ കിടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."