വടക്കനാട് സമരം; ഹര്‍ത്താല്‍ ദിനത്തിലും സമരപ്പന്തല്‍ സജീവം
സുല്‍ത്താന്‍ ബത്തേരി: ഹര്‍ത്താല്‍ ദിനത്തിലും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കര്‍ഷകരും യുവജന കൂട്ടായ്മയും ഗ്രാമസംരക്ഷണ സമിതിയുടെ സമരപന്തലിലെത്തി.
ആര്‍മാട്, ഒന്നാംമൈല്‍ പ്രദേശങ്ങളിലെ കര്‍ഷകരും സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ബഡ്ഡിസുമാണ് ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചത്.അതേസമയം 27ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള ആറുപേരുടെ പട്ടിക ഗ്രാമസംരക്ഷണ സമിതി വനം വകുപ്പിന് കൈമാറി.
27ന് നടക്കാന്‍ പോകുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുïെന്നും സമരസമിതി നേതാക്കാള്‍ പറഞ്ഞു. വന്യജിവി പ്രശ്നത്തിനു പരിഹാരമാവശ്യപ്പെട്ടുള്ള വടക്കനാട് കര്‍ഷകരുടെ അനിശ്ചിതകാല നിരഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഇന്നലെ സമരപ്പന്തലെത്തി സമരത്തിന് പിന്തുണ അറിയിച്ചു.സതീഷ് പൂതീക്കാട്, വി.കെ വാസു, ഫാ. മാത്യൂ, സി.എം.എല്‍, വില്‍സണ്‍, വൈസ്മെന്‍ ക്ലബ് ബത്തേരി, ആര്‍മാട് തേജസ് അയല്‍ക്കൂട്ടം, മേരിമാത അയല്‍ക്കൂട്ടം, സ്നേഹദീപം ബാലസഭ, എം.സി.വൈ.എം എന്നിവര്‍ പിന്തുണയുമായി സമരപന്തലിലെത്തി.
ശനിയാഴ്ചദേവസ്യ പുറ്റനാലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം ഷാജി ചാത്തനോത്ത് നിരാഹാരം ആരംഭിച്ചു.
ഹര്‍ത്താല്‍ പൂര്‍ണം
സുല്‍ത്താന്‍ ബത്തേരി: വന്യജിവി മേധാവിയുടെ കാര്യാലയത്തിന് മുന്നില്‍ വടക്കനാട് ഗ്രാമസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് പരിഹാരം കാണുക, രാത്രിയാത്ര നിരോധനം, വയനാട് റെയില്‍വേ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഇന്നലെ സര്‍വകക്ഷി സംഘം നടത്തിയ ഹര്‍ത്താല്‍ സമാധാനപരം.
ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്‍പ്പള്ളി, പൂതാടി, കേണിച്ചിറ എന്നിവിടങ്ങളിലെ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.
ഓട്ടോ, ടാക്സി, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂരസര്‍വിസുകള്‍ മുടങ്ങിയില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെയും ചരക്കുവാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."