സമസ്ത സമ്മേളനം: താലൂക്കുതലങ്ങളില്‍ എസ്.എം.എഫ് സാരഥീ സംഗമങ്ങള്‍ നടത്തും
കല്‍പ്പറ്റ: പൈതൃകത്തിലേക്ക്, വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളന പ്രചാരണാര്‍ഥം മൂന്നു താലൂക്കുകളിലും സാരഥീ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്.എം.എഫ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ്ര
പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. മഹല്ല്, മദ്റസാ കമ്മിറ്റി ഭാരവാഹികള്‍, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും മേഖലാ ഭാരവാഹികള്‍ തുടങ്ങിയവരാണ് സാരഥീ സംഗമങ്ങളില്‍ പങ്കെടുക്കുക.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് സാരഥീ സംഗമം ഏപ്രില്‍ ഒന്‍പതിന് ബീനാച്ചിയിലും, വൈത്തിരി താലൂക്ക് സംഗമം 10ന് കല്‍പ്പറ്റയിലും, മാനന്തവാടി താലൂക്ക് സംഗമം 12ന് നാലാംമൈലിലും നടക്കും.
പൈതൃകം, ആദര്‍ശം, ലൈറ്റ് ഓഫ് മദീന എന്നീ മൂന്ന് വിഷയങ്ങള്‍ സാരഥീ സംഗമങ്ങളില്‍ ചര്‍ച്ച ചെയ്യും.
യോഗത്തില്‍ കാഞ്ഞായി ഉസ്മാന്, എം. അബ്ദുദുറഹിമാന്‍ ഹാജി, കേളോത്ത് ഉമര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, കെ.എ നാസര്‍ മൗലവി, എ.കെ അലി മാസ്റ്റര്‍ മൂപ്പൈനാട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി സ്വാഗതവും സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് അഹ്്ലുസ്സുന്ന
ആദര്‍ശ സമ്മേളനങ്ങള്‍ ഇന്നുമുതല്‍
സമസ്ത സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മേഖലാ കേന്ദ്രങ്ങളില്‍ നടക്കുന്ന അഹ്ലുസ്സുന്ന ആദര്‍ശ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും.
വൈത്തിരി മേഖലയുടേയും പൊഴുതന റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംയുക്ത നേതൃത്വത്തില്‍ പൊഴുതന ആറാം മൈലില്‍ ആദര്‍ശ സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം മുസ്തഫ അഷ്റഫി കക്കുപ്പടി ആദര്‍ശ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മുഹുയുദ്ധീന് കുട്ടി യമാനി പ്രമേയ പ്രഭാഷണം നടത്തും. ഈമാസം 30ന് പനമരത്ത് നൗഫല്‍ അന്‍വരി, തലപ്പുഴയില്‍ നൂറുദ്ധീന്‍ ഫൈസി, മാനന്തവാടിയില്‍ മുഹമ്മദ് കുട്ടി ഹസനി, കല്‍പ്പറ്റയില്‍ ഖാസിം ദാരിമി, 31ന് വെള്ളമുïയില്‍ ഷൗക്കത്തലി വെള്ളമുï, കമ്പളക്കാട് നൗഫല്‍ അന്‍വരി, സുല്‍ത്താന്‍ ബത്തേരിയില്‍ അബ്ദുറസാഖ് ബുസ്താനി, ഷൗക്കത്തലി മൗലവി എന്നിവരും പ്രഭാഷണം നടത്തും.
ഏപ്രില്‍ അഞ്ചിന് പടിഞ്ഞാറത്തറയില്‍ അബ്ദുസമദ് പൂക്കോട്ടൂരും 10ന് തരുവണയില്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, 12ന് മേപ്പാടിയില്‍ അബൂബക്കര്‍ ഫൈസി മലയമ്മ, 15ന് അമ്പലവയലില്‍ ഫരീദ് റഹ്മാനി കാളികാവ് എന്നിവരും പ്രഭാഷണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."