എ.ആര്‍ നഗറില്‍ വീണ്ടും ഉപരോധം
തിരൂരങ്ങാടി: ദേശീയപാതാ വികസനത്തിനുള്ള പുതിയ അലൈന്‍മെന്റ് ജനവാസ കേന്ദ്രത്തിലൂടെ കടത്തിവിട്ട സംഭവത്തില്‍ പ്രദേശവാസികള്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് ഓഫിസ് വീണ്ടും ഉപരോധിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ബോര്‍ഡ് യോഗവും നടത്താനായില്ല.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറിലേറെ പേര്‍ രാവിലെതന്നെ ഓഫിസ് ഉപരോധിക്കുകയായിരുന്നു. കവാടത്തില്‍ നിലയുറപ്പിച്ച സമരക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങി ആരെയും അകത്തേക്കു കടത്തിവിട്ടില്ല.
അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്നു ശഠിച്ച പ്രതിഷേധക്കാര്‍ വൈകിട്ട് നാലരയോടെയാണ് പിരിഞ്ഞുപോയത്.
അതേസമയം, സമരത്തിനിടെ പഞ്ചായത്തംഗം രാഷ്ട്രീയ പരാമര്‍ശം നടത്തിയതു ബഹളത്തിനിടയാക്കി. പ്രതിപക്ഷ അംഗം വാസുവാണ് അലൈന്‍മെന്റ് വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി പരാമര്‍ശം നടത്തിയത്. ഇതോടെ സമരക്കാര്‍ ഇയാള്‍ക്കെതിരേ തിരിഞ്ഞു. മാപ്പ് പറഞ്ഞതോടെയാണ് രംഗം ശാന്തമായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രകടനം നടത്തി.
വൈകിട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അരീത്തോട് പ്രദേശം സന്ദര്‍ശിച്ചു. ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് പരാതി നല്‍കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമാണ് തീരുമാനം. ഉപരോധം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, കള്ളിയത്ത് റുഖിയ, നഫീസ ടീച്ചര്‍, കെ.പി സമീര്‍, സി.കെ നൗഫല്‍, എം.പി മുസ്തഫ, സി.എച്ച് അന്‍വര്‍, പി. വാസു, റിയാസ് കല്ലന്‍ സംസാരിച്ചു.തിരൂരങ്ങാടി: ദേശീയപാതാ വികസനത്തിനുള്ള പുതിയ അലൈന്‍മെന്റ് ജനവാസ കേന്ദ്രത്തിലൂടെ കടത്തിവിട്ട സംഭവത്തില്‍ പ്രദേശവാസികള്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് ഓഫിസ് വീണ്ടും ഉപരോധിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ബോര്‍ഡ് യോഗവും നടത്താനായില്ല.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറിലേറെ പേര്‍ രാവിലെതന്നെ ഓഫിസ് ഉപരോധിക്കുകയായിരുന്നു. കവാടത്തില്‍ നിലയുറപ്പിച്ച സമരക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങി ആരെയും അകത്തേക്കു കടത്തിവിട്ടില്ല.
അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്നു ശഠിച്ച പ്രതിഷേധക്കാര്‍ വൈകിട്ട് നാലരയോടെയാണ് പിരിഞ്ഞുപോയത്.
അതേസമയം, സമരത്തിനിടെ പഞ്ചായത്തംഗം രാഷ്ട്രീയ പരാമര്‍ശം നടത്തിയതു ബഹളത്തിനിടയാക്കി. പ്രതിപക്ഷ അംഗം വാസുവാണ് അലൈന്‍മെന്റ് വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി പരാമര്‍ശം നടത്തിയത്. ഇതോടെ സമരക്കാര്‍ ഇയാള്‍ക്കെതിരേ തിരിഞ്ഞു. മാപ്പ് പറഞ്ഞതോടെയാണ് രംഗം ശാന്തമായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രകടനം നടത്തി.
വൈകിട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അരീത്തോട് പ്രദേശം സന്ദര്‍ശിച്ചു. ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് പരാതി നല്‍കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമാണ് തീരുമാനം. ഉപരോധം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, കള്ളിയത്ത് റുഖിയ, നഫീസ ടീച്ചര്‍, കെ.പി സമീര്‍, സി.കെ നൗഫല്‍, എം.പി മുസ്തഫ, സി.എച്ച് അന്‍വര്‍, പി. വാസു, റിയാസ് കല്ലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."