ദേശീയപാത വികസനം മൂന്നിയൂര്‍ പഞ്ചായത്ത് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു
തേഞ്ഞിപ്പലം: ദേശീയപാത 45 മീറ്ററില്‍ ബി.ഒ.ടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വീടും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകള്‍ മൂന്നിയൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തു മുതലായിരുന്നു ഉപരോധം.
സ്ത്രീകളടക്കം നൂറു കണക്കിനു പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. നൂറു കണക്കിനാളുകളുടെ കിടപ്പാടവും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന രീതിയിലാണ് മൂന്നിയൂരില്‍ ദേശീയപാതയ്ക്ക് അലൈന്‍മെന്റ് നിര്‍ണയിച്ചിരിക്കുന്നതെന്നും ഇരകളോടു നേരത്തേ ചര്‍ച്ച ചെയ്യാതെ അലൈന്‍മെന്റിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി മാപ്പു പറയണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ. ആസാദ് പറഞ്ഞു.
കടവത്ത് മൊയ്തീന്‍കുട്ടി അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, എം.എ അസീസ്, എം. അലി മാസ്റ്റര്‍, സി. ആയമ്മ ടീച്ചര്‍, ടി.പി തിലകന്‍, സലാം മൂന്നിയൂര്‍, സി. അന്‍സാര്‍, സി.പി യൂനുസ് മാസ്റ്റര്‍, അസ്‌ലം വെളിമുക്ക് സംസാരിച്ചു.
വെളിമുക്ക് അങ്ങാടിയില്‍ പ്രകടനവും നടത്തി. ചാന്ത് അബൂബക്കര്‍, സൈതലവി തലപ്പാറ, സി.പി ആലിക്കോയ, ഷുക്കൂര്‍ തലപ്പാറ, പൂക്കാടന്‍ ബഷീര്‍, ജലീല്‍ ചേളാരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."