മതപ്രബോധനത്തിന് കൂച്ചുവിലങ്ങിടുന്നത് അംഗീകരിക്കാനാകില്ല: എസ്.വൈ.എസ്
മലപ്പുറം: മതപ്രബോധന വേദിയില്‍ സ്വന്തം സമുദായത്തിലെ സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരേ കേസെടുത്തതു നീതീകരിക്കാനാകില്ലെന്നും നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലോ അന്യമതസ്ഥരോടോ അധ്യാപകന്‍ ഈ അഭിപ്രായം പറഞ്ഞിട്ടില്ല. ഉപമാ പ്രയോഗത്തെ അശ്ലീലമാക്കി അവതരിപ്പിച്ചു മതപ്രബോധനത്തിനു കൂച്ചുവിലങ്ങിടുന്ന രീതിക്കെതിരേ ആവശ്യമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും.
യോഗത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുര്‍റഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."