ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആദിവാസികളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദിവാസി ഊരുകളില്‍ വെളിച്ചം പകരുക എന്നത് പ്രധാന കാര്യമാണ്. അതിനൊപ്പം പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തമായി വരുമാനത്തിനുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സമൂഹങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് അധ്യക്ഷനായി. മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ ഡോ. പി. പുകഴേന്തി, കോഴിമല രാജാവ് രാമന് രാജമന്നാന്, യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, സാക്ഷരതാ മിഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. എം. മനോജ്, സാക്ഷരതാ മിഷന് ഡയരക്ടര്‍ ഡോ. പി. എസ് ശ്രീകല, അസി.ഡയരക്ടര്‍ കെ. അയ്യപ്പന്‍നായര്‍ സംസാരിച്ചു. പരിശീലനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."