HOME
DETAILS

ആദിവാസികള്‍ക്കായി 'ഗോത്ര ഭൂബാങ്ക് '

  
backup
March 25 2018 | 09:03 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d


വി.എം.ഷണ്‍മുഖദാസ്


പാലക്കാട്:കേരളത്തിലെ ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുന്നതിന്റെ ഭാഗമായി ഗോത്ര ഭൂ ബാങ്ക് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച ട്രൈബല്‍ ലാന്‍ഡ് മിഷനാണ് ഭൂമി വാങ്ങിക്കുന്നത.് ഇതിനു വേണ്ടി പരസ്യങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.ഈമാസം രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ആദിവാസികള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം സര്‍ക്കാര്‍ നിശ്ചിതതുക നല്‍കി വാങ്ങിച്ചു ട്രൈബല്‍ ലാന്‍ഡ് മിഷനില്‍ ചേര്‍ക്കും. യോഗ്യതയുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത് .ഒരു കുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് .പിന്നീട് ഭൂമിയുടെ ലഭ്യതക്കനുസരിച്ചു കൂടുതല്‍ ഭൂമി നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ ഭൂമിയില്ലാത്ത 14,200 ആദിവാസി കുടുംബങ്ങളാണുള്ളത് .ഇവര്‍ക്ക് 4574 ഏക്കര്‍ ഭൂമി ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. റവന്യൂ പുറമ്പോക്ക് ഭൂമിയും,വനം വകുപ്പിന്റെ ഭൂമിയും കിട്ടാന്‍ പ്രയാസമുണ്ടാക്കുന്ന സാഹചര്യം നിലവിലുണ്ട്.വനഭൂമി കിട്ടണമെങ്കില്‍ ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തി കേന്ദ്ര വനം വകുപ്പിന് അനുമതിക്കായി സമര്‍പ്പിക്കണം.പിന്നീട് കേന്ദ്ര വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം പ്രാഥമിക പരിശോധന നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു്് കേന്ദ്രാനുമതി നേടിയെടുക്കണം.ഇതിനു ഏറ്റവും ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലുമെടുക്കും.
ആദിവാസികള്‍ താമസിക്കുന്ന ഊരുകള്‍ക്കടുത്തു ഭൂമികള്‍ നല്‍കിയാല്‍ മാത്രമെ അവര്‍ക്ക്് ഭൂമി കൊണ്ട് പ്രയോജനം കിട്ടുകയുള്ളു.കാടിനോട് ചേര്‍ന്ന് റവന്യൂ പുറമ്പോക്ക് ഭൂമികള്‍ കുറവായതിനാല്‍ ഇതും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടേറെയാണ് .ഇതിനാലാണ് സര്‍ക്കാര്‍ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമികള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തില്‍ഏറ്റവുമധികം ആദിവാസികള്‍ വയനാട്,അട്ടപ്പാടി മേഖലകളിലാണ് താമസിച്ചു വരുന്നത് .അട്ടപ്പാടിയില്‍ മാത്രം 192 ഊരുകള്‍ ഉണ്ട്.ഇവിടെയാണ് കൂടുതല്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുള്ളത്. അട്ടപ്പാടിയില്‍ മാത്രം 1826 കുടുംബങ്ങളാണ് ഭൂമിയില്ലാതിരിക്കുന്നതു്
കേരളത്തിലെ രണ്ടാമത്തെ കടുവ സങ്കേതമായ പറമ്പിക്കുളം മേഖലയില്‍ പത്തു് ആദിവാസി കോളനികളാണുള്ളത് .ഇതില്‍ ഒരു കോളനിയൊഴിച്ചു ബാക്കിയെല്ലാ കോളനിക്കാര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. പൂപ്പാറ കോളനിക്കാര്‍ക്കു മാത്രമാണ് സ്ഥലമുളളത്.പറമ്പിക്കുളം കടുവാസങ്കേതമായതിനാല്‍ ഇവിടെയുള്ളവര്‍ക്ക് ഭൂമി നല്‍കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് മുന്‍പ് അറിയിച്ചിട്ടുണ്ട്.മാത്രമല്ല ഇവിടത്തെ കോളനിക്കാരെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കാന്‍ വനംവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.കഴിയുന്നതും വേഗം ആദിവാസികള്‍ക്ക് ഭൂമി വിതരണം നടത്താനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു തുടങ്ങിയിട്ടുണ്ട് .കഴിഞ്ഞ മാസം അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി നാല് മാസത്തിനകം ഭൂമിയില്ലാത്ത ആദിവാസികള്‍ക്കെല്ലാം ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതാതു ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളെയാണ് ഭൂമിവാങ്ങിക്കാന്‍ ചുമതലപെടുത്തിയിട്ടുള്ളത്. സ്വകാര്യ ഭൂമികള്‍ നല്‍കാന്‍ തയാറുള്ളവര്‍ കളക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തിയാണ് ഭൂമികള്‍ വാങ്ങിക്കുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago