മോദിയുടേത് ജനങ്ങളെ വഞ്ചിച്ച ഭരണം: സൂരജ് രവി
കൊല്ലം: തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ ലംഘിച്ച് ജനവഞ്ചനയുടെ കഥകള്‍ മാത്രം പറയാന്‍ കഴിയുന്ന ഭരണമാണ് കഴിഞ്ഞ 2 വര്‍ഷക്കാലം നരേന്ദ്ര മോദി നടത്തിയതെന്ന് ഡി സി സി വൈസ് പ്രസിഡന്റ് സൂരജ് രവി പറഞ്ഞു. ഇന്ധന വില വര്‍ദ്ധനവിനെതിരെ കൊല്ലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കൂപ്പുകുത്തിയിട്ടും ഇന്ധന വില കുറയ്ക്കാന്‍ തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നേരിയ വില വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അതിന്റെ പേരില്‍ പെട്രോളിന്റെയും ഡീസലിന്റെയും അതോടൊപ്പം പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സൂരജ് രവി പറഞ്ഞു. യോഗത്തിന് മുന്നോടിയായി പ്രതിഷേധ പ്രകടനവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് ആര്‍ രമണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ സോമയാജി, ജോര്‍ജ്ജ് ഡി കാട്ടില്‍, കൃഷ്ണവേണി ജി ശര്‍മ്മ, ഉളിയക്കോവില്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കോതേത്ത് ഭാസുരന്‍, സുള്‍ഫിക്കര്‍ ഭൂട്ടോ, ബി ജയരാജന്‍, അഡ്വ. എസ് എം ഷെരീഫ്, ചെറാശ്ശേരി കൃഷ്ണ കുമാര്‍, കുരീപ്പുഴ വിജയന്‍, ബിജു ലൂക്കോസ്, ബേബിച്ചന്‍, പെരിയവീട്ടില്‍ ഷംസുദ്ദീന്‍, സുനിതാ നിസാര്‍, എം അമര്‍ദത്ത്, ശിവകുമാര്‍, അജു ചിന്നക്കട എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."