മുന്‍ഗാമികളുടെ ത്യാഗ സന്നദ്ധത മാതൃകയാക്കുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
പ്രത്യേക ലേഖകന്‍
ചെര്‍പ്പുളശ്ശേരി : ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മുന്‍ഗാമികളുടെ ത്യാഗ സന്നദ്ധത മാതൃകയാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. മുന്‍ഗാമികളുടെ ത്യാഗങ്ങള്‍ എന്തിനുവേണ്ടിയുള്ളതായിരുന്നുവെന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഡ് ടു ലീഡര്‍ഷിപ്പ് എന്ന പ്രമേയത്തില്‍ ചെര്‍പ്പുളശ്ശേരി അല്‍ഐന്‍ ഓഡിറ്റോറിയത്തില്‍ നടന്ന എസ്.വൈ.എസ് ജില്ലാനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക സുഖ സൗകര്യങ്ങള്‍ ആസ്വദിക്കാനുള്ള വ്യഗ്രത ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ബാധിക്കാനിടവരരുത്. ജീവിതത്തെ അന്ധമായി സ്‌നേഹിക്കരുത്.
ഒരു വഴിയാത്രക്കാരനുസമാനമാണ് ജീവിതം. ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ ഭൗതിക താല്‍പ്പര്യങ്ങളോടെയാവുമ്പോള്‍ അതിന്റെ നേട്ടം നഷ്ടപ്പെടുമെന്ന ഓര്‍മ്മ എപ്പോഴും നമ്മിലുണ്ടാവണം. ദഅ്‌വത്തി പ്രവര്‍ത്തനങ്ങളില്‍ ഇഹ്‌ലാസോടെ പ്രവര്‍ത്തിച്ചാല്‍ പ്രയാസങ്ങള്‍ താനെ വഴിമാറും. പ്രവര്‍ത്തനരംഗത്തുണ്ടാകുന്ന പ്രയാസങ്ങളുടെ മുമ്പില്‍ നിരാശരാകരുതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനായി. സമസ്ത ജില്ലാപ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതം പറഞ്ഞു. ദിശ പ്രത്യേക സപ്ലിമെന്റ് പ്രകാശനവും മുഖ്യപ്രഭാഷണവും സമസ്ത ട്രഷറര്‍ സി.കെ.എം സാദിക് മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
മികച്ചമണ്ഡലത്തിനുള്ള ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പട്ടാമ്പി മണ്ഡലത്തിന് എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരും, മികച്ച പഞ്ചായത്ത് കമ്മിറ്റിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ തിരുവേഗപ്പുറ കമ്മിറ്റിക്ക് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാടും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എസ്.ബി.വി ജില്ലാസമ്മേളന പ്രഖ്യാപനം സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നടത്തി. കുടക് എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സുപ്രഭാതം പ്രോജക്ട് അവതരിപ്പിച്ചു. കെ.പി.എ സമദ് മാസ്റ്റര്‍ നിര്‍ദേശങ്ങള്‍ നല്കി.
ജില്ലാവര്‍ക്കിംഗ് സെക്രട്ടറി ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം സംഘടനാ നെറ്റ് വര്‍ക്ക് അവതരിപ്പിച്ചു. കെ.സി അബൂബക്കര്‍ ദാരിമി കച്ചേരിപ്പറമ്പ്, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, എം.ടി മുസ്തഫ അഷ്‌റഫി കക്കുപ്പടി, ടി.എച്ച് സുലൈമാന്‍ ദാരിമി കോണിക്കഴി, വി.എ.സി കുട്ടിഹാജി പഴയലെക്കിടി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.വി ഖാജാദാരിമി തൂത, പി.കെ അന്‍വര്‍ സാദിഖ് ഫൈസി, അശ്ക്കറലി കരിമ്പ, പി.കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, മുനാവര്‍ ഒറ്റപ്പാലം, സി.മുബശ്ശിര്‍ ഓങ്ങല്ലൂര്‍, അബുസ്വാലിഹ് അന്‍വരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."