വികസനത്തിനെതിരേ കല്ലെറിയുന്നവര്‍ കൈകൂപ്പും: കെ.ടി ജലീല്‍
കടപ്പുറം: ദേശീയപാത വികസനത്തിനെതിരേ ഇന്ന് കല്ലെറിയുന്നവര്‍ പത്തുവര്‍ഷം കഴിഞ്ഞ് ആറുവരി പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൈകൂപ്പി തൊഴുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.ടി ജലീല്‍.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്ക്കുന്ന നിലപാട് ഭാവി തലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തെയാണ് പ്രതികൂലമായി ബാധിക്കുക. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ബീച്ചില്‍ നിര്‍മിച്ച വാതക ശ്മശാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാഷനല്‍ ഹൈവേക്കുള്ള സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടിരിക്കുന്നു.
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്ത് ഉപഹാരം സമര്‍പ്പിച്ചു. എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ രാജിമോള്‍ എസ്. രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ദീന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന് കാഞ്ചന, തദ്ദേശ മിത്രം ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. വി.പി സുകുമാരന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഡി വീരമണി, വി.എം മനാഫ്, ഷംസിയ തൗഫീഖ്, ബ്ലോക്ക് പഞ്ചായത്തംഗം സി. മുശ്താഖലി, പഞ്ചായത്തംഗംങ്ങളായ പി.വി ഉമര്‍കുഞ്ഞി, പി.എ അഷ്ക്കറലി, ഷാലിമ മുഹമ്മദ്, ശ്രീബ രതീഷ്, തെക്കരകത്ത് കരീം ഹാജി, കെ.വി അഷ്റഫ്, കെ. അബ്ദുല്‍ ജബാര്‍, കെ.എം നജീബ്, സി.കെ രാധാകൃഷ്ണന്, വിനോദ് മാട്ടുമ്മല്‍, സംയുക്ത മരണാനന്തര സഹായ സമിതി പ്രതിനിധി ജയതിലകന്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് സ്വാഗതവും സെക്രട്ടറി ടി.കെ ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."