ആവിതോടുകള്‍ ഓര്‍മകളാവുന്നു
നീലേശ്വരം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജലസംഭരണികളായ ആവിതോടുകള്‍ ഓര്‍മകളാവുന്നു. ഒരു കാലത്ത് ആമ്പലും താമരയും വിരിഞ്ഞ ശുദ്ധജലത്തിന്റെ ഉറവിടങ്ങളായ ഇവിടങ്ങളില്‍ ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മതിലുകളും ഉയര്‍ന്നു കഴിഞ്ഞു. ആവിതോടുകള്‍ നികത്തി പലയിടങ്ങളിലും റോഡുകളും നിര്‍മിച്ചു.
വടക്ക് ശാലിയനയില്‍ മുതല്‍ പടന്നക്കാട് ഒഴിഞ്ഞവളപ്പു വരെ ഒരു കാലത്ത് നിരവധി ആവികളുണ്ടായിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിനു തെക്കുഭാഗത്തുള്ള ആവി മാത്രമാണ് നികത്താതെ നില്‍ക്കുന്നത്. ഒഴിഞ്ഞവളപ്പിലെ ആവി ഏറെക്കുറെ നികത്തിക്കഴിഞ്ഞു. പുഞ്ചാവി, മുറിയനാവി, കല്ലൂരാവി തുടങ്ങിയ സ്ഥലങ്ങളുടെ പേരുപോലും ഇതിനെ അടിസ്ഥാനമാക്കിയാണുണ്ടായത്. അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായാണ് ഈ ആവികള്‍ ഇല്ലാതായതെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. കൃഷ്ണന്‍ പുല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."