കാട്ടുകുക്കൈ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരജി
കാസര്‍കോട്: പെര്‍ള കാട്ടുകുക്കൈയില് കര്‍ണാടക സ്വദേശി ശരണപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനു വേണ്ടി പൊലിസ് കോടതിയില്‍ ഹരജി നല്കി. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ കിട്ടണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ അറസ്റ്റിലായ ഛത്തീസ്ഗഡ് നാരായണപൂര്‍ സ്വദേശി ദീപക് കുമാര്‍ സലാം, മധ്യപ്രദേശ് നിവാസ് മണ്ഡലയിലെ ഗീര്വാര്സിങ് എന്നിവരെയാണ് കേസില്‍ വിദ്യാനഗര്‍ പൊലിസ് അറസ്റ്റു ചെയ്തത്. അതിനിടെ പ്രതികള്‍ക്കു മാവോയിസ്റ്റ് പരിശീലനം ലഭിച്ചതായി പൊലിസ് സംശയിക്കുന്നുണ്ട്. ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ മാവോയിസ്റ്റ് കേന്ദ്രമാണെന്നതാണു പൊലിസിനു ഇവര്‍ക്ക് മാവോയിസ്റ്റ് പരിശീലനം ലഭിച്ചതായി സംശയിക്കാന്‍ ഇടയായത്.
പ്രതികള്‍ ജോലി തേടി തമിഴ് നാട്ടില്‍ എത്തിയതും തുടര്‍ന്നു കാട്ടുകുക്കൈയില് എത്തിയതു സംബന്ധിച്ചും പൊലിസ് സംഘം വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."