നിരപരാധിക്കു പീഡനം: പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന്് എന്‍.എച്ച്.ആര്.എം
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചു നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്തു പീഡിപ്പിച്ച ചന്തേര പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഉമേഷിനും കൂട്ടുനിന്ന സഹ പൊലിസുകാര്ക്കുമെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പടമെടുത്തു സമൂഹ മധ്യത്തില്‍ പ്രചരിപ്പിക്കുക വഴി ഉണ്ടായ മാനഷ്ടത്തിന് ഉചിതമായ നഷ്ട പരിഹാരവും നല്‍കണം. അല്ലെങ്കില്‍ നിയമ വഴിയിലേക്കു നീങ്ങുമെന്നും യോഗം മുന്നറിയിപ്പു നല്കി.
പ്രസിഡന്റ് എ. ഹമീദ് ഹാജി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഇമ്പിച്ചി കോയ , വൈസ് പ്രസിഡന്റ് പി.പി കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി സലാം പുഞ്ചാവി, ശ്രീജു ചീമേനി, ഹക്കിം ബേക്കല്‍, പി. അബൂബക്കര്‍, യു.വി ബഷീര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി, സെവന് സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍ , എ. അബുല്ല, കെ.എം ഹമീദ്, ഖാലിദ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."