ഓസ്‌ട്രേലിയയില്‍ '457 വിസ' പദ്ധതി നിര്‍ത്തലാക്കി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
മെല്‍ബണ്‍: തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന '457 വിസ' പദ്ധതി ഓസ്‌ട്രേലിയ നിര്‍ത്തലാക്കി. തൊഴിലില്ലായ്മ പരിഹരിക്കാനെന്ന പേരില്‍ ഓസ്‌ട്രേലിയ നടപ്പിലാക്കിയ നയം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും. കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള 'ടെംപററി സ്‌കില്‍സ് ഷോര്‍ട്ടേജ് വീസ'(ടി.എസ്.എസ്) എന്ന പദ്ധതിയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
വൈദഗ്ധ്യം വേണ്ട തൊഴിലുകളില്‍ നാലു വര്‍ഷത്തെ വിസ അതിവേഗം അനുവദിക്കുന്നതായിരുന്നു '457 പദ്ധതി'. 2017 സെപ്റ്റംബര്‍ വരെ 95,000 വിദേശികള്‍ ഈ വിസയില്‍ ഓസ്‌ട്രേലിയയിലെത്തി. 19,400 പേരുമായി ഇന്ത്യയായിരുന്നു ഒന്നാമത്. ബിസിനസ് പ്രഫഷണലുകള്‍ക്കും അതിവൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും വേണ്ടിയാണ് 1990ല്‍ ഈ വിസ പദ്ധതി അവതരിപ്പിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു. ഇതില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
തൊവില്‍ വൈദഗ്ധ്യവും ഇംഗ്ലീഷ് പ്രാവീണ്യവും കൂടുതല്‍ വേണമെന്നു നിഷ്‌കര്‍ഷിക്കുന്ന കടുത്ത നിയന്ത്രണങ്ങളുള്ള വിസപദ്ധതിയാണു പുതുതായി കൊണ്ടുവരുന്നത്. ഒരുലക്ഷം വിദേശികള്‍ ഉപയോഗിക്കുന്ന '457 വിസ' പദ്ധതിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ തൊഴിലാളികളാണ്. ഓസ്‌ട്രേലിയന്‍ തൊഴിലാളികളുടെഅഭാവമുണ്ടാകുന്ന പക്ഷം നാലുവര്‍ഷത്തേക്ക് വിദേശികളെ ജോലിക്കു നിയോഗിക്കാന്‍ വ്യവസായങ്ങളെ അനുവദിക്കുന്ന പദ്ധതിയാണ് 457 വിസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."