വ്യാജ രജിസ്‌ട്രേഷന്‍: പിഴയടക്കാത്ത വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു തുടങ്ങി
തിരുവനന്തപുരം: നോട്ടീസ് നല്‍കിയിട്ടും പിഴയടക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത്തരത്തിലുള്ള പത്ത് വാഹനങ്ങള്‍ പിടികൂടുകയും അതില്‍ ചിലത് പിഴ ഈടാക്കി വിട്ടുകൊടുക്കുകയും ചെയ്തു. വയനാട്, കൊല്ലം ജില്ലകളില്‍നിന്നും മൂന്നു വീതവും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നും രണ്ടു വീതവും പത്തനംതിട്ടയില്‍നിന്ന് ഒരു വാഹനവുമാണ് പിടിച്ചത്.
42.78 ലക്ഷം രൂപ പിഴ ഈടാക്കി ചില വാഹനങ്ങള്‍ പിന്നീട് വിട്ടുകൊടുത്തു. മറ്റുള്ളവ മോട്ടോര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ്. ബി.എം.ഡബ്ല്യു, ബെന്‍സ്, റെയിഞ്ച് റോവര്‍ ഇനങ്ങളില്‍ പെട്ട വാഹനങ്ങളാണ് പിടികൂടിയത്. പിഴയീടാക്കാന്‍ തയാറാകാത്ത വാഹന ഉടമകളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വന്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ നികുതിവെട്ടിച്ച് വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടര്‍ച്ചയായ സാഹചര്യത്തില്‍ പിഴയടച്ച് നിയമനടപടികളില്‍നിന്നും ഒഴിവാകുന്നതിന് സംസ്ഥാന ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 30ന് ഇതിനുള്ള കാലാവധിയും അവസാനിച്ചു. പ്രതീക്ഷിച്ച ഫലം ഇതിലൂടെ ഉണ്ടാകാത്തതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.
വ്യാജ വിലാസത്തിലുള്ള ആഡംബര വാഹനങ്ങള്‍ കൂടുതലുള്ളത് മലബാര്‍ മേഖലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മലബാര്‍ മേഖലയിലുള്ള പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള 376 കാറുകള്‍ക്ക് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."