ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുന്നവര്‍ ജയിക്കുമെന്ന് മാണി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷമായോ പരോക്ഷമായ പിന്തുണക്കുന്നവര്‍ വിജയിക്കുമെന്നു കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി. കേരള കോണ്‍ഗ്രസ് എം. ജില്ലാ നേതൃയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നിര്‍ണായകമായ ഘടകമാണ്. കേരള കോണ്‍ഗ്രസിനെ വിസ്മരിച്ചു കൊണ്ടു ഒരു കക്ഷിക്കും ജയിക്കാനാവില്ല.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്‍പായി പാര്‍ട്ടിയുടെ പൊതു നയപ്രഖ്യാപനമുണ്ടാകില്ല. ആരെ പിന്‍തുണക്കണമെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നുവരികയാണ്. ഒരു മുന്നണിയുടെ ഭാഗമാകാനും കേരള കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ അജണ്ടകളുമായി യോജിക്കുന്നവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും.
റബറിന്റെ എല്ലാവിധ ഇറക്കുമതിയെയും കേരള കോണ്‍ഗ്രസ് പ്രതിരോധിക്കും. ചിരട്ടപ്പാല്‍ ഇറക്കുമതിക്കെതിരേ 28ന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബര്‍ ബോര്‍ഡ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തും. ഏപ്രില്‍ 17നു കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. ഏപില്‍ 27നു കേരള കോണ്‍ഗ്രസ് എം. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് കര്‍ഷക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."