വയല്‍ക്കിളികളുമായി ചര്‍ച്ചക്കില്ലെന്ന് മന്ത്രി ജി. സുധാകരന്
കൊച്ചി: വയല്‍ക്കിളി സമരത്തെ പിന്തുണച്ച് എത്തിയവര്‍ക്കെതിരേ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. കീഴാറ്റൂര്‍ സമരമല്ല നടക്കുന്നതെന്നും കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികള്‍ കോണ്ഗ്രസുക്കാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നതെന്നും സുധാകരന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല. സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇല്ല. ദേശീയപാത നിര്‍മിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണെന്നാണ് അവര്‍ പറയുന്നത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അംഗീകരിച്ചുവെന്നേയുള്ളുവെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
വി.എം സുധീരന്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവരാണ് അവിടെ സമരം ചെയ്യാനെത്തിയിരിക്കുന്നത്. ഇവരാരെങ്കിലും ഇന്നേവരെ ഒരുസമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വിഷയത്തില്‍ യാതൊരു ആകാംഷയും സര്‍ക്കാരിനില്ല. പ്രശ്നങ്ങളൊക്കെ അവിടെ ചിലര്‍ ഉണ്ടാക്കുന്നതാണ്. സി.പി.എമ്മിന് പ്രത്യേകിച്ച് ദേശീയ പാതയൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ പിന്തുണച്ച് വി.എം സുധീരന് സമയം കളയരുതെന്നും അദ്ദേഹം ഉപദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."