ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചു
ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചു. ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ഒഴുകിയെത്തി.
കഴിഞ്ഞ 24 വര്‍ഷമായി ഓസ്കര് പുരസ്കാര ദാനത്തിനുശേഷമുള്ള ഡിന്നര്‍ തയാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സെലിബ്രിറ്റി ഷെഫ് വോള്‍ഫ്ഗാങ് പക്ക്, ഖത്തറിന്റെ അയിഷ അല്‍തമീമി എന്നിവരുടെ പരിപാടിയായിരുന്നു ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം.
ഫുഡ് നെറ്റ്വര്‍ക്കിന്റെ ബേക്കിങ് ഗുരു അന്ന ഒല്‍സോണ്‍, യു.എസ് അയേണ്‍ ഷെഫ് മസഹാരു മൊറിമോറ്റോ, ഇദാം ദോഹയുടെ എക്സിക്യൂട്ടീവ് ഷെഫ് ഡാമിയന്‍ ലെറോക്സ് എന്നിവരും ഇത്തവണ മേളയില്‍ പങ്കെടുത്തു. ഇന്ത്യയുള്‍പ്പെടെ ഒന്‍പത് എംബസികളുടെ സഹകരണം ഇത്തവണ ഭക്ഷ്യമേളയ്ക്കുണ്ടായിരുന്നു.
യു.എസ്, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തുര്‍ക്കി, ലെബനാന്, മെക്സിക്കോ, എത്യോപ്യ എന്നീ എംബസികളാണ് മേളയില്‍ പങ്കെടുത്തത്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മേളയ്ക്കു ചുക്കാന്‍ പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."