നാട്ടിലേക്ക് മടങ്ങാത്ത തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്
ജിദ്ദ: വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാത്ത ഉംറ തീര്‍ഥാടകര്‍ക്കും സര്‍വിസ് ഏജന്‍സികള്‍ക്കും സഊദിയുടെ മുന്നറിയിപ്പ്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരുടെ സ്പോണ്സര്ക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
വിദേശ ഉംറ തീര്‍ഥാടകര്‍ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് സഊദിയില്‍ നിന്ന് മടങ്ങണമെന്ന് സഊദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
തിരിച്ചുപോകാത്ത തീര്‍ഥാടകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. തീര്‍ഥാടകരെ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം, കൊണ്ട് വരുന്ന സര്‍വിസ് എജന്‍സികള്‍ക്കാണ്. ഉംറ തീര്‍ഥാടകര്‍ സഊദിയില്‍ ജോലി ചെയ്യാനോ ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്കു പോകാനോ പാടില്ല.
വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുപോകാത്ത തീര്‍ഥാടകര്‍ക്ക് താമസം, ജോലി, യാത്രാ സൗകര്യം തുടങ്ങിയ സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. നിയമലംഘകര്‍ക്ക് ഒരു വിധത്തിലുള്ള സഹായവും ചെയ്യരുതെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും പാസ്പോര്‍ട്ട് വിഭാഗം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."