ഡബ്ല്യു.എം.ഒക്ക് അഭിമാനമായി രണ്ട് ഡോക്ടര്‍മാര്‍ സേവന രംഗത്തേക്ക്
മുട്ടില്‍: വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന രണ്ട് വിദ്യാര്‍ഥികള്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തീകരിച്ച് ആതുരശുശ്രൂഷ രംഗത്തേക്ക്.
മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച പരിയാരം സ്വദേശി മുബഷിറയും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ച മീനങ്ങാടി സ്വദേശി അസ്ഹറുമാണ് ഡബ്ല്യു.എം.ഒക്ക് അഭിമാനമായി സേവനരംഗത്തേക്കിറങ്ങുന്നത്. പിതാക്കന്മാരുടെ വിയോഗത്തെ തുടര്‍ന്ന് ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തില്‍ വളര്‍ന്ന ഇരുവരുടെയും നേട്ടത്തിന് തിളക്കമേറെയാണ്. പരിയാരത്തെ പരേതനായ തൊണ്ടിത്തുറ അബ്ദുല്‍ ഖാദറിന്റെയും നഫീസയുടെയും മകളാണ് മുബഷിറ. ഡബ്ല്യു.എം.ഒ.വി.എച്ച് സ്കൂളില്‍ പത്താംതരം പൂര്‍ത്തിയാക്കിയ മുബഷിറ കാക്കവയല്‍ ഗവ. സ്കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്. അര്‍ഷിദ, സഫീന, നൗഫിറ എന്നീ സഹോദരിമാരും മുസ്തഫ എന്ന സഹോദരനുമുണ്ട്. മീനങ്ങാടിയിലെ പരേതനായ മണല്‍വയല്‍ അബ്ദുല്‍ ഖാദറിന്റെയും ഷാഹിനയുടെയും മകനാണ് അസ്ഹര്‍. ആലിയ ഖാന് ഏക സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."