HOME
DETAILS
MAL
സഊദി ബാലന് മുങ്ങിമരിച്ച സംഭവം: പൊലിസിന് വിമര്‍ശനം
backup
March 26 2018 | 02:03 AM
കോട്ടയം: കുമരകത്തെ അവാദ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ സഊദി ബാലന് മുങ്ങിമരിച്ച സംഭവത്തില്‍ പൊലിസ് നടപടിയെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്. അന്വേഷണം സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്താത്തത് ശരിയായില്ലെന്നും കമ്മിഷന് അഭിപ്രായപ്പെട്ടു. മൂന്നു മാസത്തിനകം കോട്ടയം എസ്.പി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം. മജീദ് ആദിന് ഇബ്രാഹിമെന്ന എട്ടു വയസുകാരനാണ് നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചത്. 2017 ഓഗസ്റ്റ് 24നായിരുന്നു സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവും കടുംബവും ആരോപിച്ചിരുന്നു. റിസോര്‍ട്ട് ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."