സി.ബി.എസ്.ഇ ഇടഞ്ഞു: അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുന്നത് എളുപ്പമാകില്ല
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സി.ബി.എസ്.ഇ. തങ്ങളുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തതെന്നാണ് സി.ബി.എസ്.ഇ പറയുന്നത്.
സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1,585 സ്കൂളുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഈ സ്കൂളുകള്‍ക്ക് നോട്ടിസും നല്‍കിക്കഴിഞ്ഞു.
എന്നാല്‍, 1350 സ്കൂളുകള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഒന്നു മുതല്‍ 10 വരെയും ഒന്നുമുതല്‍ 12 വരെയുമുള്ള ക്ലാസുകള്‍ക്ക് കോംപോസിറ്റ് അനുവാദം നല്‍കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ പറയുന്നു.
അതിനാല്‍ സി.ബി.എസ്.ഇ അംഗീകാരം നല്കിയ സ്കൂളുകള്‍ക്ക് നോട്ടിസ് നല്‍കുന്നത് നിയമവിരുദ്ധമാണെന്നും മാനേജ്മെന്റുകളെ ഉപദ്രവിക്കരുതെന്നും മേഖലാ ഓഫിസര്‍ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സി.ബി.എസ്.ഇ ഉദ്യോഗസ്ഥന് നേരിട്ട് വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചത് സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."