നീലഗിരിയിലെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ ഇടപെടും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഗൂഡല്ലൂര്‍: മുസ്്ലിം ലീഗ് 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നീലഗിരി ജില്ലാ മുസ്്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ടൗണില്‍ പ്രകടനവും പൊതു യോഗവും നടത്തി. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിമൈതാനിയില്‍ നടന്ന പൊതുസമ്മേളനം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത്ലീഗ് നിലഗീരി ജില്ലാ പ്രസിഡന്റ് അന്‍വര്‍ മടക്കല്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. നീലഗിരി ജില്ലയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന സെക്ഷന്‍ 17, 53 നിലകളുടെ പ്രശ്നം പാര്‍ലമെന്റിലും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് ആവുന്നതല്ലാം താന്‍ ചെയ്തു തരാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നെന്ന് അദ്ദേഹം പറഞ്ഞു. എം അബ്ദുറഹ്മാന്, മുഹമ്മദ് യൂനസ് പള്ളപ്പട്ടി, ജയന്തി രാജന്, അക്ബറലി തിരിപ്പൂര്, കെ.പി മുഹമ്മദ് ഹാജി, സി.എച്ച്.എം ഹനീഫ, കെ ബാപ്പു ഹാജി, കുഞ്ഞാവ ഹാജി സംസാരിച്ചു. മുസ്താഖ് മാസ്റ്റര്‍ സ്വഗതവും, എസ്.എ റഷീദ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മൈസൂര്‍ റോഡില്‍ നിന്നും ഒന്നാംമൈല്‍, രണ്ടാംമൈല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ഗാര്‍ഡ് പരേഡിന്റെ അമ്പകമ്പടിയോടെ റാലി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."