ഐക്യദാര്‍ഢ്യവുമായി എത്തിയത് 175 സംഘടനകള്‍
സുല്‍ത്താന്‍ ബത്തേരി: പിറന്ന മണ്ണില്‍ സൈ്വര്യമായി ജീവിക്കാനും കൃഷിയിറക്കാനുമായി കര്‍ഷര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം വീര്യം ചോരാതെ തുടരുന്നു. സമരം പത്താംദിവസത്തിലേക്ക് കടന്നപ്പോള്‍ സമരത്തിന് പിന്തുണഅര്‍പ്പിക്കാന്‍ കൂട്ടമായും ഒറ്റയായും എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
ഇതുവരെ 175ഓളം സംഘടനകളാണ് പ്രകടനമായി സമരപന്തലിലെത്തി ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്. ഇതിനുപുറമെ മന്ത്രി, എം.പി, എല്‍.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, കലക്ടര്‍ അടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പന്തലിലെത്തി പിന്തുണ അറിയിച്ചു.
ജില്ല കണ്ട ഏറ്റവും വലിയ സഹനസമരമാണ് വയനാട് വന്യജീവിസങ്കേത മേധാവിയുടെ കാര്യാലയത്തിന് മുന്നില്‍ നടന്നുവരുന്നത്. അതേസമയം നാളെ തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പ്രശ്‌നത്തിന് പരിഹാരമായില്ലങ്കില്‍ സ്ത്രീകളടക്കമുള്ളവര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് സമരസമിതി ഭാവാഹികള്‍ നല്‍കുന്നത്.
സമരത്തിന്റെ ഒന്‍പതാം ദിവസമായ ഇന്നലെ കെ.സി റോസകുട്ടിടീച്ചര്‍, പി.വി രാജഗോപാല്‍, ബിജു പൂളക്കര, സി ബാബു, സിസ്റ്റര്‍ ജീസ, സാമൂഹിക പവര്‍ത്തക നര്‍ഗീസ് ബീഗം, കോട്ടകുന്ന് മഴവില്ല് സ്വാശ്രയസംഘം, സുല്‍ത്താന്‍ ബത്തരി എന്‍.എസ്.എസ് യൂനിറ്റ്, സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് സുനോറോ യാക്കോബായ ഇടവക അംഗങ്ങള്‍, മൂലങ്കാവ് സെന്റ്‌ജോണ്‍്‌സ് പള്ളി ഇടവക അംഗങ്ങള്‍, മൂലങ്കാവ് സെന്റ്‌ജോണ്‍സ് നഴ്‌സറി സ്‌കൂള്‍ അംഗങ്ങള്‍, ചീയമ്പം മാര്‍ബസേലിയോസ് പള്ളി ഇടവക അംഗങ്ങള്‍, കെ.സി.വൈ.എം മാനന്തവാടി രൂപത അംഗങ്ങള്‍, കല്ലൂര്‍ കല്ലുമുക്ക് പ്രദേശവാസികള്‍, വടക്കനാട് ഗോത്രവര്‍ഗ വിഭാഗം എന്നിവരും സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അറസ്റ്റ് ചെയ്ത് നീക്കി
സുല്‍ത്താന്‍ ബത്തേരി: നിരാഹരസമരം അനുഷ്ടിച്ചുവന്ന ചിത്രാംഗദനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അവശനാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് പകരം വടക്കനാട് ശാന്തിഭവന്‍ എസ്.പി പ്രഭിന്‍ നിരാഹാരം ആരംഭിച്ചു. കോയമ്പത്തൂരില്‍ മെക്കാട്രോണിക്്‌സ് എന്‍ജിനിയറിംഗില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രഭിന്‍.
വയനാടിന്റെ പ്രശ്‌നങ്ങള്‍
ഉന്നയിക്കാന്‍ ആളില്ല:
മാനന്തവാടി രൂപത ബിഷപ്പ്
സുല്‍ത്താന്‍ ബത്തേരി: പാര്‍ലമെന്റിലും നിയമസഭയിലും വയനാട് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ നമുക്ക് ആളില്ലെന്ന്് മാനന്തവാടി രൂപത ബിഷ്പ് മാര്‍ ജോസ് പൊരുന്നേടം.
സമരത്തിന് ഐക്യാര്‍ഡ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും വയനാടിന്റെ കാര്യത്തില്‍ താല്‍പര്യമില്ല. സര്‍ക്കാരിന്റെ നയപരിപാടികള്‍ എവിടെയെന്നും വയനാട്ടിലെ ജനങ്ങള്‍ രണ്ടാംകിട പൗരന്മാരാണോ എന്നും അദ്ദേഹം എം.പി ഇരിക്കുന്ന വേദിയില്‍ ചോദിച്ചു.
നാടമുറിക്കാനും തറക്കില്ലിടാനും മാത്രം ശ്രദ്ധിച്ചാല്‍ പോര, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേത്തു.
എം.ഐ ഷാനവാസ് എം.പി 10 ലക്ഷം പ്രഖ്യാപിച്ചു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കര്‍ഷകരുടെ സമരത്തിന് മധുരമായി എം.ഐ ഷാനവാസ് എം.പിയുടെ പ്രഖ്യാപനം. കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഒന്‍പതാം നാളിലാണ് സമരക്കാര്‍ക്ക് ആവേശമായി എം.പിയുടെ പ്രഖ്യാപനം ഉണ്ടായത്.
പ്രദേശത്ത് മതില്‍കെട്ടാന്‍ എം.പി ഫണ്ടില്‍ നിന്നും 10ലക്ഷം രൂപയാണ് എം.പി പ്രഖ്യാപിച്ചത്്. സമരപന്തല്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ഇത്് പ്രദേശത്തെ റവന്യൂഭൂമിയില്‍ കാടും നാടും തമ്മില്‍ വേര്‍തിരിച്ച് മതില്‍കെട്ടാനായിരിക്കും ഉപയോഗിക്കുക. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്നായി സമരസമതി വൈസ് ചെയര്‍മാന്‍ ഷൈനിനെയും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാപ്രസിഡന്റ് സാലുവിനെയും എം.പി ചുമതലപെടുത്തി. മതിലിന്റെ നിര്‍മ്മാണം ഏപ്രില്‍ ആദ്യവാരത്തോടെ ആരംഭിക്കാമെന്നാണ് അറിയുന്നത്.
കര്‍ഷകരുടെ സമരം തികച്ചും ന്യായമാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റകെട്ടായി പരിശ്രമിക്കുന്നുണ്ട്്. ഈ പോരാട്ടം തുടരണമെന്നും പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ജില്ലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്രവകുപ്പ് മന്ത്രിയെയും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും അറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാബു പഴുപ്പത്തൂര്‍, റ്റി.ജെ ജോസഫ്, അഡ്വ. ആര്‍ രാജേഷ് കുമാര്‍, കുന്നത്ത് അഷ്‌റഫ്, സക്കരിയ മണ്ണില്‍, ഡി.പി രാജശേഖരന്‍ എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
സര്‍ക്കാര്‍ സമരത്തിനൊപ്പമെന്ന് മന്ത്രി കടകംപള്ളി
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകര്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം ടൂറിസംസഹകരണവകുപ്പ്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സമരപന്തലിലെത്തി സംസാരിക്കുകയാരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. .കര്‍ഷകര്‍ നത്തന്ന നിരാഹാരസമരം തീര്‍ത്തും ന്യായമായമാണ്. സാമൂഹ്യമായ പ്രധനപെട്ട ഒരു പ്രശ്‌നാണ് ഇത്്്.
ഈ സമരത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. അതേ സമയം വര്‍ഷങ്ങളായി നിലനില്‍ക്കന്ന വന്യമൃഗശല്യം ഇതുവരെ അതിന്റെ ഗൗരവത്തില്‍ കാലാകാലങ്ങളില്‍ നോക്കികാണുകയോ ക്രിയാത്മകായി പദ്ധതികള്‍ തയ്യാറാക്കി പ്രാവര്‍ത്തിക്കമാക്കാന്‍ ചര്‍ച്ച ചെയ്യപെട്ടി്ട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കണം. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ വന്യമൃഗശല്യം നിരന്തരം നിയമസഭയില്‍ ഉന്നയിക്കാറുണ്ട്. എന്തായാലും സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമാണെന്നും 27ന് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരംമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ ഒഴിവാക്കാമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിക്കൊപ്പം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിനടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."