HOME
DETAILS
MAL
ആലുവയില്‍ ദേശീയ പാതയോരത്ത് മാലിന്യക്കൂമ്പാരം
backup
March 26 2018 | 05:03 AM
ആലുവ: ദേശീയപാതയേരത്ത് വന്‍ തോതില്‍ മാലിന്യം തള്ളുന്നു. ആലുവ എറണാകുളം പാതയില്‍ അമ്പാട്ടുകാവ്, പുളിഞ്ചോട് എന്നിവിടങ്ങളിലാണു വന്‍ തോതില്‍ മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.
ഇവിടങ്ങളിലും എകദേശം നൂറു മീറ്റര്‍ അകലാത്തിലാണു മെട്രോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യ വിസര്‍ജം, അറവ് ശാലകളിലെ മാലിന്യങ്ങള്‍ , ബാര്‍ബര്‍ ഷോപ്പുകളിലെ മാലിന്യങ്ങള്‍ എന്നിവയാണു പ്ലാസ്സിക്ക് ബാഗുകളിലും, ചാക്കുകളിലും ആക്കി തള്ളിയിരിക്കുന്നത്.
ഈ സ്ഥലങ്ങളിലെ കനാലുകളിള്‍ ചാക്കുക്കകളില്‍ ഇട്ടിരിക്കുന്ന മാലിന്യങ്ങള്‍ പക്ഷികള്‍ സമീപത്തുള്ള ജല സ്രോതസുകളിലാണു കൊണ്ടുവന്ന് ഇടുന്നത്. ഇതുമൂലം കുടിവെള്ളം മലിനമാകുന്നു. കുടാതെ അസഹനീയമായ ദുര്‍ഗന്ധം വഴിയാത്രക്കാര്‍ക്കും, ഇരു ചക്ര വാഹന യാത്രിക്കാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."