HOME
DETAILS

കെ.പി.സി.സി സെക്രട്ടറിയുടെ ബി.ജെ.പി കൂട്ടുകെട്ട് വിവാദമാകുന്നു

  
backup
March 26 2018 | 05:03 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f


പറവൂര്‍: ജില്ലാ കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി സെക്രട്ടറി നയിക്കുന്ന പാനലില്‍ സംഘ് പരിവാര്‍ സംഘടനയായ അഭിഭാഷക പരിഷത്തിന്റെ നേതാക്കളെ കുടി ഉള്‍പ്പെടുത്തി മത്സരിക്കുന്നത് വിവാദമാകുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ മതേതര കക്ഷികളുടെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കുമ്പോഴാണ് പറവൂരില്‍ സംസ്ഥാന നേതാവ് തന്നെ അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം കൊടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും യു.ഡി.എഫ് അനുഭാവികളിലും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. എം.വി പോള്‍ പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ ബി.ജെ.പി അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്തിന്റെ യൂണിറ്റ് ഭാരവാഹി അഡ്വ തോമസ് മാത്യു ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. മറ്റൊരു ഭാരവാഹിയായ അഡ്വ. ബിജു വര്‍മ കൗണ്‍സിലറായും മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എല്‍.ഡി.എഫ് പാനല്‍ കൂടാതെ അഭിഭാഷക പരിഷത്തിലെ മൂന്നു പേര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എല്‍.ഡി.എഫിലെ ഒന്‍പത് പേരും കോണ്‍ഗ്രസ് പാനലിലെ രണ്ടു പേരുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെയാണ് അവിശുദ്ധ പാനല്‍ രൂപീകരിച്ചിട്ടുള്ളത്. അഭിഭാഷകരുടെ വാട്‌സ്ആപ് ഗ്രൂപ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളിലും ചര്‍ച്ച ചൂട് പിടിച്ചതോടെ മത്സരത്തിന് വീറും വാശിയും ഏറിയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് അഡ്വ റാഫേല്‍ ആന്റണിയാണ് ഇടതുപാനല്‍ നയിക്കുന്നത്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago