സഹകരണ മേഖലകളില്‍ സര്‍വ്വത്ര അഴിമതിയെന്ന് മന്ത്രി
ഹരിപ്പാട്:സഹകരണ മേഖലകളില്‍ സര്‍വ്വത്ര അഴിമതിയാണെന്നും അത് അഴിമതി രഹിതമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ജി.സുധാകരന്‍.
സര്‍ക്കാരിന് മുടക്കുമുതല്‍ ഒന്നും ഇല്ലാത്തതാണ് സഹകരണസംഘങ്ങള്‍. പണം ജനത്തിന്റേതാണ്.അത് ഒരു കാരണവശാലും കൊള്ളയടിക്കുവാന്‍ ആരെയും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് ഗവ.സര്‍വ്വന്റ്‌സ് സഹകരണ സംഘത്തിന്റെ (എ.284) നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. കമ്പ്യൂട്ടര്‍ വല്‍ക്കരണ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആര്‍.നാസറും, ബാങ്ക് കൗണ്ടര്‍ ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം.സുരേന്ദ്രനും, നിക്ഷേപസമാഹരണവും, പുതിയ എം.ഡി.എസ് ഉദ്ഘാടനവും മുന്‍ എം.എല്‍.എ ടി.കെ ദേവകുമാറും നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എസ് ദിലീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.സോമന്‍, എം.ആര്‍ ഹരികുമാര്‍, കെ.വാമദേവന്‍, എം.സി പ്രസാദ്, ബീന.എസ്, ശോഭ വിശ്വനാഥ്, മനു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് എന്‍.ഉണ്ണികൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി എസ്.ഗിരിജ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."