കൃഷി തടസപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
ഹരിപ്പാട്: തരിശ് കൃഷി പദ്ധതിയിലുള്‍പ്പെടുത്തി കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്തില്‍ കൃഷി ചെയ്യുവാനുള്ള കൃഷിവകുപ്പിന്റെയും കാര്‍ഷിക വികസന സമിതിയുടെയും പദ്ധതിയെ സി .പി .ഐ തടസപ്പെട്ടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കരുവാറ്റ ലോക്കല്‍ കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ആറര ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന തരിശ് ഭൂമി ക്യഷി ചെയ്യണമെന്ന് സി .പി .ഐ നേരത്തേ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുവിന്റെ ഉടമ വിദേശത്താണ്.കരുവാറ്റ ലോക്കല്‍ കമ്മറ്റി അംഗമായ ഷരീഫാണ് വസ്തു നോക്കി നടത്തുന്നത്. എന്നാല്‍ ഉടമയെയോ നടത്തിപ്പുകാരനെയോ അറിയിക്കാതെ കോണ്‍ഗ്രസ് നേത്യത്തത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും കൃഷി ഓഫിസറും രംഗത്ത് വരികയായിരുന്നു.
കൃഷി ചെയ്യുന്നതിന് എതിര്‍പ്പില്ലെന്നും വസ്തു ഉടമയോട് കൃഷി ചെയ്യുന്ന വിവരം അറിയിച്ചതിന് ശേഷം കൃഷി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂവെന്ന് നോട്ടക്കാരനായ ഷരീഫ് അറിയിക്കുക മാത്രമാണുണ്ടായത്.
വസ്തു ഉടമയെ കൃഷി ചെയ്യുന്ന വിവരം അറിയിക്കാന്‍ തയ്യാറല്ലന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫിസറും ശാഠ്യം പിടിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും കരുവാറ്റ ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."