മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ചുവരുകളില്‍ മനോഹര ചിത്രങ്ങള്‍ വിരിയുന്നു
തൊടുപുഴ: നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ചുവരുകളില്‍ മനോഹര ചിത്രങ്ങള്‍ വിരിയുന്നു.
ഹരിത ഇടനാഴി എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വര്‍ണാഭമായ ചുവര്‍ ചിത്രങ്ങളാല്‍ നഗരം മനോഹരമാക്കുന്നത്.
കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡ് മുതല്‍ റോട്ടറി ജങ്ഷന്‍ വരെയുള്ള മേഖലയിലെ പൊതുചുമരുകളിലാണ് ചിത്രങ്ങള്‍ വരക്കുന്നത്. നഗരസഭ ഓഫിസിന് മുന്നിലുള്ള ചുമരുകളില്‍ ആദ്യഘട്ടത്തില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയും തൊടുപുഴ നഗരസഭയുടെ ക്ലീന്‍ തൊടുപുഴയും കൈകോര്‍ത്താണ് പദ്ധതിക്കായി രൂപരേഖ തയാറാക്കിയത്.
കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ തുടങ്ങി, ധന്വന്തരി ജങ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, മിനി സിവില്‍ സ്‌റ്റേഷന്‍ ജങ്ഷന്‍, റോട്ടറി ജങ്ഷന്‍ വരെയാണ് ഹരിത മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ചിത്രകല അധ്യാപകനായ വാസുദേവന്റെ നേതൃത്വത്തില്‍ നടയിക്കുന്ന് സ്വദേശികളായ തോമസ്, കൃഷ്ണന്‍ എന്നിവരാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."