കൊക്കോട്ടുചിറക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ചങ്ങനാശേരി: തൃക്കൊടിത്താനം ഹരിതകേരളം മിഷന്റെ ഭാഗമായി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റേയും ജലസേചനവകുപ്പ് കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷന് കോട്ടയം, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് കോട്ടയം എന്നിവരുടേയും പൊതുജനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ തൃക്കൊടിത്താനം കൊക്കോട്ടുചിറക്കുളത്തില് നിന്നും ആരംഭിക്കുന്ന അയത്തി മുണ്ടകം തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അജിത കെ.രാജു, മെമ്പര്‍മാരായ സിബി ജോസഫ് ചാമക്കാല, ജയിംസ് ജോസഫ് പതാരംചിറ, കെ.എ ജോസഫ്, കെ.എന്‍ സുവര്‍ണ്ണകുമാരി, അനിത ഓമനക്കുട്ടന്, അജിത ബൈജു, സോണി ഫിലിപ്പ്, സാലി സുകുമാരന്‍,പി.കെ കൃഷ്ണന്, സിബിച്ചന് കൊല്ലച്ചേരി, എം.ബേബി, സി.ടി ചാക്കോ, എന്നിവര്‍ സംസാരിച്ചു.
റസിഡന്റ്സ് അസോസിയേഷനുകള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കാര്‍ഷിക കര്‍മ്മസേന മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എസ് സനി, തൃക്കൊടിത്താനം കാര്‍ഷികകര്‍മ്മസേന പ്രസിഡന്റ് പി.എന്‍ മേനോന് എന്നിവര്‍ നേതൃത്വം നല്കി.
ജലസേചനവകുപ്പ്കെ.ഡി ഡിവിഷന് എക്സി.എഞ്ചിനീയര്‍ വര്‍ഗ്ഗീസ് മത്തായി, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സി.എഞ്ചിനീയര്‍ ഡോ.കെ.ജെ ജോര്‍ജ് അസി.എക്സി.എഞ്ചിനീയര്‍മാരായ അന്‍സാര്‍, സുശീല, ഷീന എന്നിവരും മറ്റ് ജലസേചനവകുപ്പ് ജീവനക്കാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."