മലയോര മേഖലയില്‍ കഞ്ചാവ് ലോബി പിടിമുറുക്കുന്നു
ഈരാററുപേട്ട :വിദ്യാര്‍ഥികളെ വരെ വില്‍പനക്കാരാക്കി കഞ്ചാവു ലോബി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മലയോരമേഖലകളിലും പിടിമുറുക്കുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇക്കൂട്ടര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ചെറുപൊതികളാക്കിയാണു വില്‍പന. എക്‌സൈസിന്റെ പരിശോധനകളില്‍ പലരും പിടിയിലാകുന്നുണ്ടെങ്കിലും ഇപ്പോഴും വില്‍പന സജീവമാണ്. കഞ്ചാവു വില്‍പനയുമായി ബന്ധപ്പെട്ടു മുന്‍പു പൊലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുള്ളവരില്‍ പലരും ഇപ്പോഴും വില്‍പനയുമായി രംഗത്തുണ്ടെന്നാണു വിവരം.
കഞ്ചാവു കേസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിപ്പട്ടികയി!ല്‍ വരുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍പ്പോലും കഞ്ചാവിന്റെ ഉപയോഗമുള്ളതായി മുന്‍പു പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. കഞ്ചാവു മാഫിയയ്‌ക്കെതിരെ നടപടി ശക്തമാക്കിയതായി അധികൃതര്‍ പറയുമ്പോഴും ചെറുകിട വില്‍പനക്കാര്‍ മാത്രമാണു പൊലീസിന്റെയും എക്‌സൈസിന്റെയും പിടിയിലാകുന്നത്.
കിഴക്കന്‍ മലയോരമേഖലകളിലെ റോഡുകളും കഞ്ചാവു വില്‍പനക്കാരുടെ കേന്ദ്രമാണ്. കഞ്ചാവ് ചെറിയ അളവുകളില്‍ സൂക്ഷിച്ചു വില്‍പന നടത്തുകയാണു ചെയ്യുന്നത്. സ്ഥിരം വില്‍പനക്കാരില്‍ പലരും തമിഴ് നാട്ടിലെ കമ്പത്തു നിന്നാണു കഞ്ചാവ് എത്തിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പട്ടണ പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗമുണ്ട്. ലഹരി വില്‍പനയ്‌ക്കെതിരെ എക്‌സൈസും പൊലീസും പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലം കാണുന്നില്ല.
അധികൃതരുടെ ഭാഗത്തുനിന്നു കര്‍ശന നടപടികളുണ്ടായെങ്കില്‍ മാത്രമേ കഞ്ചാവു മാഫിയയെ നിലയ്ക്കുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നു നാട്ടുകാര്‍ പറയുന്നു. കഞ്ചാവുകടത്തിന്റെ ഉറവിടം കണ്ടെത്തി, മാഫിയ തലവന്‍മാരെ പിടികൂടി ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കഞ്ചാവു മാഫിയയെ വേരോടെ പിഴുതുമാറ്റാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. കഞ്ചാവിനു പുറമേ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും മറ്റു വ്യാപാരങ്ങളുടെ മറവില്‍ ചില സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."