ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി ദ്വിഭാഷകളില്‍
ഈരാറ്റുപേട്ട : പൊതു ജനങ്ങള്‍ക്കാവ ശ്വമായ ഫോറങ്ങളും, സര്‍ട്ടിഫിക്കറ്റുകളും ഇംഗ്ലീഷില്‍ മാത്ര മായി അനുവദിക്കില്ലന്ന് സര്‍ക്കാര്‍.ഇംഗ്ലീഷിലും വേണമെന്നുള്ളവര്‍ ആണെങ്കില്‍ അതൊടൊപ്പം പ്രാദേശിക ഭാഷ കൂടി നിര്‍ബന്ധമായി ചേര്‍ക്കണമെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌ക്കാര വകുപ്പിന്റ് ഉത്തരവ്.
ഭരണഭാഷ പൂര്‍ണ്ണമായും മലയാളം ആക്കുക എന്ന സര്‍ക്കാര്‍ നയം കര്‍ക്കശമാക്കുന്നതിന്റ ഭാഗമായിട്ടാണ് ഉത്തരവ്' നിലവിലുള്ള വകുപ്പുകളിലും ഇനി രൂപവത്ക്കരിക്കുന്ന വകുപ്പുകളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍,സ്വയംഭരണ, പൊതുമേഖല, സഹകരണ, തദ്ദശ സ്വയംഭരണ സ്ഥാപാനങ്ങളിലും മലയാളം മാത്രമേ ഭരണ ഭാഷയായി അംഗീകരിക്കൂ. നിയമപരമായി ഇംഗ്ലീഷും, തമിഴും.കന്നടയും ഔദ്യോഗി ഗ ഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രതേക സാഹചര്യങ്ങളിലൊഴികെ എല്ലാ ഔദ്യോഗിക ആവശ്വങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്നും ഉത്തരവുണ്ട്.
പല വകുപ്പുകളിലും ഇതൊന്നും വകവയ്കാതെ ഇപ്പോഴും ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇംഗ്ലീഷില്‍നല്‍കുന്നതായി പരാതി ലഭിച്ചിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തി കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക്‌ലഭ്യമാകുന്ന ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ദ്വിഭാഷ രീതിയിലായിരിക്കണമെന്ന് വകുപ്പ് സെക്രട്ടറി നല്‍കിയ ഉത്തരവ്. വകുപ്പുകളുടെ സോഫ്ട് വെയറില്‍ ഇതിനാവശ്യമായ മാറ്റം വരുത്തണമെന്നു.നിര്‍ദ്ദേശം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."