HOME
DETAILS

ചൂട് കനത്തതോടുകൂടി ജലജന്യ രോഗങ്ങള്‍ കൂടുന്നു

  
backup
March 26 2018 | 05:03 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%9c%e0%b4%a8

 

ഈരാററുപേട്ട: ചൂട് കനത്തതോടെ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യ രോഗങ്ങള്‍ കൂടാനുള്ള സാധ്യതകളും ഏറി വരികയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ വിഷബാധയുമാണ് ഇക്കാലത്ത് പ്രധാനമായും കണ്ടുവരുന്നത്.
വയറിളക്കം
സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മലം പോകുന്ന അവസ്ഥയാണ് വയറിളക്കം. ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണ് ഇതുണ്ടാവുന്നത്.
അശുദ്ധമായ ആഹാര പദാര്‍ഥങ്ങളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. വയറിളക്കം മൂലം നിര്‍ജ്ജലീകരണം തുടരുകയാണെങ്കില്‍ അത് മരണത്തിന് കാരണമാവും.
വയറുകടി, കോളറ
മലം അയഞ്ഞു പോകുന്നതോടൊപ്പം രക്തവും കഫവും മലത്തോടൊപ്പം പോകുന്നതാണ് വയറുകടി. കഞ്ഞിവെള്ളത്തിന്റെ രൂപത്തില്‍ മലം പോകുന്നത് കോളറയുടെ ലക്ഷണമാകാം.
നിര്‍ജ്ജലീകരണം വളരെ പെട്ടെന്ന് സംഭവിക്കുന്നത് മൂലം കോളറ പെട്ടെന്ന് മരണത്തിലേക്ക് നയിക്കും.വയറിളക്കത്തിന്റെ തുടക്കത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. വയറുകടി, കോളറ എന്നിവയ്ക്ക് ആന്റീബയോട്ടിക്കുകള്‍ ആവശ്യമാണ്. പാനീയ ചികിത്സക്ക് ഗൃഹ പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിവയോ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായ ഒ.ആര്‍.എസ് മിശ്രിതമോ ഉപയോഗിക്കാം. അമിതമായ വയറിളക്കം അമിതദാഹം, നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ മയക്കം, പനി, മലത്തില്‍ രക്തം, കഞ്ഞിവെള്ളത്തിന്റെ രൂപത്തില്‍ മലം പോവുക എന്നീ ലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കില്‍ വൈദ്യ സഹായം തേടണം.
ടൈഫോയിഡ്
സാല്‍മൊണെല്ലാ ടൈഫി പരത്തുന്ന രോഗമാണ് ടൈഫോയിഡ്. ശുദ്ധമല്ലാത്ത കുടിവെള്ളത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ ആണ് രോഗം പകരുന്നത്.
കൂടി വരുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ മലബന്ധം എന്നിവയണ് പ്രധാന ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ മാത്രമെ രോഗനിര്‍ണ്ണയം സാധ്യമാവുകയുള്ളൂ.
മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കൂടുതല്‍ ദിവസങ്ങളെടുക്കും. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം ഓക്കാനം ഛര്‍ദി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പിന്നീട് മൂത്രത്തിനും, കണ്ണിനും, ശരീരത്തിനും, മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. മദ്യപാനികളിലും, കരള്‍ രോഗികളിലും രോഗം ഗുരുതരാവസ്ഥയിലെത്തും.
രോഗത്തെ ചെറുക്കാന്‍
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ച് സൂക്ഷിക്കുക, പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക, കുപ്പിപ്പാല്‍ ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും മൂടി വെക്കുക, ക്ലോറിന്‍ ടാബ്‌ലെറ്റ് ഉപയോഗിക്കുക, കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ക്ലോറിനേറ്റ് ചെയ്യുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്‌റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക, ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കയ്യിലെ നഖം വെട്ടിസൂക്ഷിക്കുക, മലവിസര്‍ജ്ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ സൂക്ഷിക്കുക, ഈച്ച ശല്യം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ രോഗത്തെ ചെറുക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago