നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ കീഴ്കോടതിയില്‍ വച്ച് പരിശോധിച്ചതല്ലെയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ കൃത്രിമത്തം നടന്നിട്ടുണ്ടെന്ന് സംശയമുള്ളതായി ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
വീഡിയോയില്‍ സ്ത്രീശബ്ദമുണ്ട്. എന്നാല്‍, ഇത് ആക്രമിക്കപ്പെട്ട നടിയുടേതാണോ എന്നറിയണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും ശബ്ദങ്ങളുടെ തീവ്രതകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍, വീഡിയോയില്‍ പൊലിസ് ഇക്കാര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
കേസിലെ പ്രധാനതെളിവായ വീഡിയോ ദൃശ്യങ്ങള്‍ ദിലിപീന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന് വാദം നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. ഇതിന്‍പ്രകാരം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."