സുപ്രഭാതം ലേഖകന് മര്‍ദനം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
മലപ്പുറം: വാര്‍ത്ത ശേഖരിക്കാന്‍ അരീക്കോട് പൊലിസ് സ്റ്റേഷനിലെത്തിയ സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പില്‍ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള അവകാശം ഇല്ലാതാക്കാനുള്ള പൊലിസിന്റെ ശ്രമം അനുവദിക്കാനാകില്ല. ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഐ. സമീല്‍ അധ്യക്ഷനായി.
സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, എസ്. മഹേഷ്‌കുമാര്‍, കെ.പി.ഒ റഹ്മത്തുല്ല, വി. അജയകുമാര്‍, ഫ്രാന്‍സിസ് ഓണാട്ട്, മുഹമ്മദലി വലിയാട്, ജയേഷ് വില്ലോടി, കെ. ഷമീര്‍ സംസാരിച്ചു.
പൊലിസിനെതിരേ നടപടി സ്വീകരിക്കണം: എസ്.വൈ.എസ്
അരീക്കോട്: സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിക്കെതിരെ അരീക്കോട് പൊലിസ് നടത്തിയ അതിക്രമം ന്യായീകരിക്കാനാകില്ലെന്ന് ഏറനാട് മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. പല വിഷയങ്ങളിലും പൊലിസ് കാണിക്കുന്ന രീതിയെ തുറന്ന് കാണിച്ചതാണ് പൊലിസിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.എം കുട്ടി സഖാഫി അധ്യക്ഷനായി. എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, എം.സുല്‍ഫീക്കര്‍ അരീക്കോട്, ഉമര്‍ ദര്‍സി തച്ചണ്ണ, ഷറഫു എടവണ്ണ, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍ കീഴുപറമ്പ്, ടി.കെ അലി മാസ്റ്റര്‍, റഷീദ് ദാരിമി പൂവത്തിക്കല്‍, അഷ്‌റഫ് മൗലവി കുണ്ടുതോട്, ഐ.പി ഉമര്‍ വാഫി, ശിഹാബ് കുഴിഞ്ഞൊളം, എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് ഗഫൂര്‍ യമാനി, റഹ്മത്ത് തുവ്വക്കാട്, ഇല്‍യാസ് കൊഴക്കോട്ടൂര്‍, റഫീഖ് ബാവ മൈത്ര, ശഹീര്‍ ഉഗ്രപുരം, ജംശി തുവ്വക്കാട്, മുജീബ് ബാഖവി, ശാഫി യമാനി, അസ്ഹറുദ്ദീന്‍, റഫീഖ് പുത്തലം സംസാരിച്ചു.
പ്രസ്‌ഫോറം പ്രതിഷേധിച്ചു
മങ്കട: വാര്‍ത്ത ശേഖരിക്കുന്നതിനായി അരീക്കോട് പൊലിസ് സ്റ്റേഷനിലെത്തിയ സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ മങ്കട പ്രസ്‌ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.എന്‍ ഗിരീഷ് അധ്യക്ഷനായി.
സൈഫുല്ല കറുമൂക്കില്‍, ഷമീര്‍ രാമപുരം, ഹാഷിം മങ്കട, അലി അക്ബര്‍, പൊന്നു മങ്കട, അജ്മല്‍ കെ. ഫൈസി, മുനീര്‍ മങ്കട, ഇബ്രാഹീം വെള്ളില, പി.സി ജാഫര്‍ സംസാരിച്ചു.
കൊളത്തൂര്‍: സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ മര്‍ദിച്ച പൊലിസ് നടപടിയില്‍ കൊളത്തൂര്‍ പ്രസ്‌ഫോറം പ്രതിഷേധിച്ചു.
കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊളത്തൂര്‍ മണികണ്ഠന്‍ അധ്യക്ഷനായി. റഫീഖ് പാങ്ങ്, കെ.കെ മൊയ്തീന്‍ കുട്ടി, നിഷാദ് കൊളത്തൂര്‍, മുജീബ് വെങ്ങാട്, പി.സി ജാഫര്‍, അക്ബര്‍ വൈലോങ്ങര, യു.എ ജലീല്‍, ഉബൈദ് പാങ്ങ് സംസാരിച്ചു.
'പൊലിസുകാര്‍ക്കെതിരേ നടപടി വേണം'
കിഴിശ്ശേരി: വാര്‍ത്ത ശേഖരിക്കുന്നതിനായി അരീക്കോട് പൊലിസ് സ്റ്റേഷനിലെത്തിയ സുപ്രഭാതം ലേഖകനും കിഴിശ്ശേരി മേഖലാ എസ്.കെ.എസ്.എസ്.എഫ് ജോ. സെക്രട്ടറിയുമായ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ മുന്‍വൈരാഗ്യം കാരണം പൊലിസ് ലോക്കപ്പിലിട്ട് മര്‍ദിച്ച സംഭവത്തില്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുസ്സലാം യമാനി, സെക്രട്ടറി സൈനുദ്ദീന്‍ മാസ്റ്റര്‍, ട്രഷറര്‍ അബ്ദുസ്സലാം വിസപ്പടി, ശാഫി ഫൈസി എക്കാപ്പറമ്പ്, ഹക്കീം കിഴിശ്ശേരി, അജ്മല്‍ കടുങ്ങല്ലൂര്‍ സംബന്ധിച്ചു.
എം.എസ്.എഫ് പ്രതിഷേധിച്ചു
മുതുവല്ലൂര്‍: പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയും സുപ്രഭാതം അരീക്കോട് ലേഖകനുമായ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ മര്‍ദിച്ച പൊലിസ് നടപടിയില്‍ മുതുവല്ലൂര്‍ പഞ്ചായത്ത് എം.എസ്.എഫും യൂത്ത്‌ലീഗും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."